Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഡ്രൈവിങ് ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് രവിശങ്കർ പ്രസാദ്
text_fieldsbookmark_border
ന്യൂഡൽഹി: വ്യജ ലൈസൻസുകൾ തടയുന്നതിന് പൗരൻമാർ ഡ്രൈവിങ് ലൈസൻസ് ആധാർ കാർഡുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര നിയമ മന്ത്രി രവിശങ്കർ പ്രസാദ്. വ്യാജ ലൈസൻസുമായി നിരവധി പേർ അറസ്റ്റിലാകുന്നുണ്ട്. ലൈസൻസ് ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കിയാൽ വ്യാജരേഖകൾ ഉണ്ടാക്കുന്നത് തടയാൻ കഴിയുമെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു. പാട്നയിൽ ബിഹാർ ഇൻഡസ്ട്രി അസോസിയേഷെൻറ 75ാമത് വാർഷിക പരിപാടികൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി തടയുന്നതിന് ആധാറിന് വലിയൊരു പങ്കുണ്ട്. ആധാറിലൂടെ ഡിജിറ്റലായി വ്യക്തിവിവരങ്ങൾ ശേഖരിക്കുക വഴി 1,47,677 കോടി രൂപ ലാഭമായെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
