81.5 കോടി ഇന്ത്യക്കാരുടെ പാസ്പോർട്ട്, ആധാർ വിവരങ്ങൾ ചോർന്നു
text_fieldsന്യൂഡൽഹി: 81.5 കോടി ഇന്ത്യക്കാരുടെ വ്യക്തികത വിവരങ്ങൾ ചോർന്നു. ഡാർക്ക്നെറ്റിലാണ് വിവരങ്ങൾ വിൽപനക്കുവെച്ചത്. ആധാർ, പാസ്പോർട്ട് വിവരങ്ങൾ ഉൾപ്പടെ ചോർന്നുവെന്നാണ് റിപ്പോർട്ട്. ഐ.സി.എം.ആറിൽ നിന്നാണ് വിവരങ്ങൾ ചോർന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇക്കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
ഒക്ടോബർ ഒമ്പതിന് ‘pwn0001’ എന്ന യൂസർനെയിമിലുള്ള ഹാക്കറാണ് വിവരങ്ങൾ പുറത്ത് വിട്ടത്. യു.എസ് സൈബർ സെക്യൂരിറ്റ സ്ഥാപനമായ റിസെക്യൂരിറ്റിയാണ് ഡാറ്റ ചോർച്ച കണ്ടെത്തിയത്. ആധാറിനും പാസ്പോർട്ടിനും പുറമേ വോട്ടർ ഐ.ഡി വിവരങ്ങളും ഡ്രൈവിങ് ലൈസൻസ് റെക്കോർഡുകളും ചേർന്നു. ഫോൺ നമ്പറുകളും ഐഡിന്റിറ്റി ഡോക്യുമെന്റ്, അഡ്രസ് എന്നിവയും വിൽപനക്കുണ്ട്.
80,000 യുഎസ് ഡോളറാണ് (ഏകദേശം 66.61 ലക്ഷം രൂപ) ഈ വിവരശേഖരത്തിനു ഡാർക്ക് വെബിൽ വിലയിട്ടിരുന്നത്. ഐ.സി.എം.ആറിന് പുറമേ കൊവിഡ്-19 ടെസ്റ്റ് ഡാറ്റ സംബന്ധിച്ച വിവരങ്ങൾ നാഷണൽ ഇൻഫൊർമാറ്റിക്‌സ് സെന്റർ, ആരോഗ്യ മന്ത്രാലയം എന്നിവരുടെ പക്കലുമുണ്ട്. അതിനാൽ ചോർച്ചയുടെ പ്രഭവകേന്ദ്രം ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. വിവര ചോർച്ചയെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

