പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കൽ ജൂലൈ ഒന്നു മുതൽ നിർബന്ധം
text_fields
ന്യൂഡൽഹി: പാൻ കാർഡ് ഇടപാടുകൾക്ക് ജൂലൈ ഒന്നു മുതൽ ആധാർ നിർബന്ധമാകും. ആധാർ കാർഡ് നിർബന്ധമാക്കി ആദായ നികുതി നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തുന്നതിെൻറ ഭാഗമായി ജൂലൈ ഒന്നിനു മുമ്പ് ആധാർ നമ്പർ പാൻ കാർഡുമായി ബന്ധിപ്പിക്കാനാണ് സർക്കാർ നിർദേശം. വെള്ളിയാഴ്ചയോടെ ആധാർ പാനുമായി ബന്ധിപ്പിക്കണം.
ജൂലൈ ഒന്നിനു മുമ്പ് ആധാർ കാർഡുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ റദ്ദാവും. നിലവിൽ ആധാർ കാർഡ് ഇല്ലാത്തവർക്ക് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിൽ ഇളവ് അനുവദിച്ചിരുന്നു. ആധാർ കാർഡ് ഉള്ളവർ പാൻ കാർഡുമായി ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി ഉത്തരവുമുണ്ട്. 2.07 കോടി നികുതി ദായകരുടെ ആധാർ ഇതിനകം പാനുമായി ബന്ധിപ്പിച്ചിട്ടുണ്ട്്. രാജ്യത്താകെ 25 കോടി പാൻ കാർഡ് ഉടമകളുണ്ടെന്നാണ് കണക്ക്. 111 കോടി ആളുകൾക്ക് ഇതിനകം ആധാറും നൽകിയിട്ടുണ്ട്. ജൂലൈ ഒന്നു മുതൽ റിേട്ടൺ നൽകുന്നതിന് ആധാർ കാർഡ് നമ്പർ നിർബന്ധമാണ്.
