ന്യൂഡൽഹി: വിരമിച്ച സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കാൻ ആധാർ നിർബന്ധമില്ലെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ്. ബാങ്കുകളിലെത്താതെ സാേങ്കതികതയുടെ സഹായത്തോടെ ആവശ്യമായ രേഖകൾ സമർപ്പിക്കാനുള്ള അധിക സൗകര്യം മാത്രമാണ് ആധാറെന്നും പെൻഷന് ആധാർ നിർബന്ധമാക്കിയിട്ടില്ലെന്നും സന്നദ്ധ ഏജൻസികളുടെ സ്റ്റാൻഡിങ് കമ്മിറ്റി 30ാമത് യോഗത്തിൽ അദ്ദേഹം പറഞ്ഞു.
ബാങ്ക് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കാത്ത മുൻ സർക്കാർ ജീവനക്കാർക്ക് പെൻഷൻ ലഭിക്കാത്ത സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ വിശദീകരണം. 48.41 ലക്ഷം കേന്ദ്ര ജീവനക്കാരും 61.17 ലക്ഷം വിരമിച്ചവരുമാണ് നിലവിലുള്ളത്.
മിനിമം പെൻഷൻ 9,000 ആയും ഗ്രാറ്റ്വിറ്റി സംഖ്യ പരമാവധി 20 ലക്ഷമായും പ്രതിമാസ മെഡിക്കൽ അലവൻസ് ആയിരം രൂപയായും ഉയർത്തിയെന്നും മന്ത്രി കൂട്ടിച്ചേർത്തു.