Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​കോവിഡുമായി...

​കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്​ ആധാർ നിർബന്ധമല്ലെന്ന്​ യു.ഐ.ഡി.എ.ഐ

text_fields
bookmark_border
​കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്​ ആധാർ നിർബന്ധമല്ലെന്ന്​ യു.ഐ.ഡി.എ.ഐ
cancel

ന്യൂഡൽഹി: കോവിഡുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക്​ ആധാർ നിർബന്ധമല്ലെന്ന്​ യു.ഐ.ഡി.എ.ഐ(യുണിക്​ ഐഡൻറിഫിക്കേഷൻ അതോറിറ്റി ഓഫ്​ ഇന്ത്യ). കോവിഡ് ബാധിച്ച്​ ആശുപത്രിയിൽ ചികിത്സ തേടുന്നതിനും വാക്​സിനേഷനും ആധാർ നിർബന്ധമാണെന്ന്​ പ്രചാരണങ്ങളുണ്ടായിരുന്നു. ഇതി​െൻറ പശ്​ചാത്തലത്തിൽ കൂടിയാണ്​ വിശദീകരണം.

ആധാർ ഇല്ലെങ്കിലും വെരിഫിക്കേഷൻ നടത്താൻ സാധിച്ചില്ലെങ്കിലും അടിയന്തര സേവനങ്ങൾ നൽകുന്നതിൽ നിന്ന്​ ഏതെങ്കിലുമൊരു ഏജൻസിക്കോ സർക്കാർ വകുപ്പിനോ പിന്മാറാനാവില്ല. 2016ലെ ആധാർ ആക്​ടിലെ ഏഴാം വകുപ്പിൽ ഇതിനെ കുറിച്ച്​ പരാമർശമുണ്ടെന്ന്​ യു.ഐ.ഡി.എ.ഐ വിശദീകരിച്ചു.

വാക്​സിൻ രജിസ്​ട്രേഷന്​ ഏതെങ്കിലുമൊരു തിരിച്ചറിയൽ രേഖ ആവശ്യമാണ്​. പക്ഷേ അത്​ ആധാർ ആകണമെന്ന്​ നിർബന്ധമില്ല. പാൻകാർഡ്​, ഡ്രൈവിങ്​ ലൈസൻസ്​, സർക്കാർ ഹെൽത്ത്​ ഇൻഷൂറൻസ്​ കാർഡ്​, പെൻഷൻ രേഖ തുടങ്ങിയവയെല്ലാം വാക്​സിൻ രജിസ്​ട്രേഷനായി ഉപയോഗിക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aadhaar card
News Summary - Aadhaar not mandatory for any Covid-related service, clarifies UIDAI
Next Story