ആധാർ പ്രായം തെളിയിക്കാനുള്ള രേഖയല്ല -മധ്യപ്രദേശ് ഹൈകോടതി
text_fieldsഭോപാൽ: ആധാർ കാർഡ് പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്നും തിരിച്ചറിയൽ കാർഡ് മാത്രമാണെന്നും മധ്യപ്രദേശ് ഹൈകോടതി. മുഖ്യമന്ത്രി ജൻ കല്യാൺ (സംബൽ) യോജന പദ്ധതിയിൽ ആനുകൂല്യം ലഭിക്കാൻ പ്രായം തെളിയിക്കുന്നതിന് ആധാർ കാർഡ് ഉപയോഗിക്കുന്നത് സംബന്ധിച്ച കേസിലാണ് ഹൈകോടതി വിധി. ആധാർ പ്രായം തെളിയിക്കുന്നതിനുള്ള രേഖയല്ലെന്ന് സുപ്രീംകോടതിയും വിവിധ ഹൈകോടതികളും വിവിധ സർക്കാർ വകുപ്പുകളുടെ ഉത്തരവുകളും വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് ജി.എസ് അഹ്ലുവാലിയ ചൂണ്ടിക്കാട്ടി.
വൈദ്യുതാഘാതമേറ്റ് ഭർത്താവ് മരിച്ചതിനെത്തുടർന്ന് മുഖ്യമന്ത്രി ജൻ കല്യാൺ യോജന പദ്ധതിയിൽനിന്ന് ആനുകൂല്യത്തിന് അപേക്ഷിച്ച സുനിതാ സാഹുവാണ് ഹൈകോടതിയിൽ ഹരജി നൽകിയത്. മരണസമയത്ത് ഭർത്താവിന്റെ പ്രായം പദ്ധതിയിൽ ചേരുന്നതിനുള്ള ഉയർന്ന പ്രായപരിധിയിലും അധികമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ആനുകൂല്യങ്ങൾ നിഷേധിച്ചിരുന്നു. ഭർത്താവിന്റെ പ്രായം ആധാർ രേഖപ്രകാരം കണക്കാക്കണമെന്ന് പരാതിക്കാരി വാദിച്ചു. ഈ വാദം തള്ളിയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

