Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രസവിച്ചയുടൻ...

പ്രസവിച്ചയുടൻ കുഞ്ഞിന്​ ആധാർ; ആശുപത്രിയിൽ സൗകര്യം

text_fields
bookmark_border
പ്രസവിച്ചയുടൻ കുഞ്ഞിന്​ ആധാർ; ആശുപത്രിയിൽ സൗകര്യം
cancel

ന്യൂഡൽഹി: നവജാത ശിശുക്കൾക്ക്​ ആശുപത്രിയിൽ വെച്ചു തന്നെ ആധാർ എൻറോൾമെൻറ്​. ഈ പദ്ധതി ഉടൻ നടപ്പാക്കാൻ യു.ഐ.ഡി.എ.ഐ ഒരുങ്ങുകയാണ്.

നവജാത ശിശുക്കൾക്ക്​ ആധാർ നമ്പർ നൽകുന്നതിന്​ ജനന രജിസ്​ട്രാറുമായി ബന്ധപ്പെട്ട്​ സംവിധാനം ഒരുക്കാൻ ശ്രമിച്ചു വരുന്നതായി യു.ഐ.ഡി.എ.ഐ ചീഫ്​ എക്​സിക്യൂട്ടീവ്​ ഓഫീസർ സൗരഭ്​ ഗാർഗാണ്​ അറിയിച്ചത്.

ഓരോ വർഷവും രണ്ടര കോടിയോളം കുഞ്ഞുങ്ങൾ പിറക്കുന്നുവെന്നാണ്​ കണക്ക്​. അവർക്കും അപ്പോൾ തന്നെ ആധാർ നമ്പർ നൽകാനാണ്​ പദ്ധതി. ആശുപത്രി വിടുന്നതിനു മു​േമ്പ കുഞ്ഞി​െൻറ ചിത്രമെടുത്ത ശേഷം ആധാർ കാർഡ്​ നൽകുന്നു. അഞ്ചു വയസിൽ താഴെയുള്ള കുട്ടികളുടെ ബയോമെ​ട്രിക്​ രേഖകൾ എടുക്കില്ല. എന്നാൽ മാതാപിതാക്കളുമായി ബന്ധിപ്പിച്ചുള്ള ആധാർ നമ്പറാണ്​ അവർക്ക്​ നൽകുന്നത്​. അഞ്ചു വയസു കഴിഞ്ഞാൽ ബയോമെട്രിക്​ വിവരങ്ങൾ ശേഖരിക്കുന്നു.

ജനസംഖ്യയിൽ 99.7 ശതമാനം പേരും ആധാർ എടുത്തിട്ടുണ്ട്​. 131 കോടി ആളുകളെ എൻറോൾ ചെയ്​തു കഴിഞ്ഞു. വിവരങ്ങൾ പുതുക്കുന്നതിലാണ്​ ഇനി അതോറിറ്റി ശ്രദ്ധിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഓരോ വർഷവും 10 കോടിയോളം പേർ പേര്​, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പുതുക്കുന്നുണ്ട്​. ഇതുവരെ 140 കോടിയിൽ 120 കോടി ബാങ്ക്​ അക്കൗണ്ടുകളും ആധാറുമായ ബന്ധിപ്പിച്ചു കഴിഞ്ഞതായും സൗരഭ്​ ഗാർഗ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AadhaarUIDAI
News Summary - Aadhaar Enrolment For Newborns In Hospitals
Next Story