Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ ചോർത്തൽ:...

ആധാർ ചോർത്തൽ:  കേസിനെതിരെ പ്രതിഷേധം കനത്തു, വിശദീകരണവുമായി സർക്കാർ

text_fields
bookmark_border
ആധാർ ചോർത്തൽ:  കേസിനെതിരെ പ്രതിഷേധം കനത്തു, വിശദീകരണവുമായി സർക്കാർ
cancel

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ​വി​വ​ര​ങ്ങ​ൾ തു​ച്ഛ​മാ​യ തു​ക​ക്ക്​  ചോ​ർ​ന്നു​കി​ട്ടു​മെ​ന്ന വി​വ​രം പു​റ​ത്തു​വി​ട്ട​ ‘ട്രി​ബ്യൂ​ണി’​നും  ലേ​ഖി​ക ര​ച​ന ഖൈ​റ​ക്കു​മെ​തി​രെ എ​ഫ്.​െ​എ.​ആ​ർ   ര​ജി​സ്​​റ്റ​ർ ചെ​യ്​​ത സം​ഭ​വം  ക​ന​ത്ത പ്ര​തി​ഷേ​ധ​ത്തി​നി​ട​യാ​ക്കി​യ​തോ​ടെ ​ വി​ശ​ദീ​ക​ര​ണ​വു​മാ​യി സ​ർ​ക്കാ​ർ. 
മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യം സം​ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​ർ പ്ര​തി​ജ്​​ഞാ​ബ​ദ്ധ​മാ​ണെ​ന്ന്​ കേ​​ന്ദ്ര നി​യ​മ, വാ​ർ​ത്ത​പ്ര​ക്ഷേ​പ​ണ മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് വ്യ​ക്​​ത​മാ​ക്കി. ആ​ധാ​ർ വാ​ർ​ത്ത സം​ബ​ന്ധി​ച്ച്​  ‘അ​ജ്​​ഞാ​ത​ർ’ ക്കെ​തി​രെ​യാ​ണ്​ എ​ഫ്.​െ​എ.​ആ​ർ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​തെ​ന്ന്​  മ​ന്ത്രി പ​റ​ഞ്ഞു.  

പ​ത്ര​സ്വാ​ത​ന്ത്ര്യം കാ​ത്തു​സൂ​ക്ഷി​ക്കു​ന്ന​തു​പോ​ലെ പ്ര​ധാ​ന​മാ​ണ്​ ആ​ധാ​റി​​​െൻറ സു​ര​ക്ഷ​യും പ​വി​ത്ര​ത​യും. രാ​ജ്യ​ത്തി​​​െൻറ വി​ക​സ​ന​ത്തി​നാ​ണ്​ ആ​ധാ​ർ ഏ​ർ​െ​പ്പ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു. അ​ജ്ഞാ​ത​രാ​യ വ്യ​ക്തി​ക​ള്‍ക്കെ​തി​രെ​യാ​ണ് എ​ഫ്.​ഐ.​ആ​ര്‍ ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത​ത്. ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍ത്തി​യ സം​ഭ​വ​ത്തി​ലെ യ​ഥാ​ര്‍ഥ കു​റ്റ​വാ​ളി​ക​ളെ ക​ണ്ടെ​ത്താ​ന്‍ ട്രി​ബ്യൂ​ണ്‍ പ​ത്ര​വും അ​തി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും ​െപാ​ലീ​സി​നോ​ട് സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സ​വി​ശേ​ഷ തി​രി​ച്ച​റി​യ​ൽ അ​തോ​റി​റ്റി (യു.​െ​എ.​ഡി.​എ.​​െ​എ) ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്​​ട​ർ ബി.​എം. പ​ട്​​നാ​യി​ക്കി​​​െൻറ പ​രാ​തി​യി​ൽ ഡ​ൽ​ഹി ​െപാ​ലീ​സാ​ണ്​ കേ​സ്​ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​ത്. ​എ​ന്നാ​ൽ, എ​ഫ്.െ​എ.​ആ​റി​ൽ ലേ​ഖി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ പേ​രു​ക​ൾ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​വ​രെ പ്ര​തി​ക​ളാ​യി ചേ​ർ​ത്തി​ട്ടി​ല്ലെ​ന്ന്​ പൊ​ലീ​സ്​ പ​റ​ഞ്ഞു.  
അ​തേ​സ​മ​യം, ​‘ട്രി​ബ്യൂ​ണി’​നും ലേ​ഖി​ക​ക്കു​മെ​തി​രെ ര​ജി​സ്​​റ്റ​ർ ചെ​യ്​​ത എ​ഫ്. ​െഎ.​ആ​ർ ഉ​ട​ൻ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കൂ​ടു​ത​ൽ ശ​ക്​​ത​മാ​യി.​ 

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ക്കെ​തി​രാ​യ കേ​സ്​ പ​ത്ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണെ​ന്ന്​ കോ​ൺ​െ​ഫ​ഡ​റേ​ഷ​ൻ ഒാ​ഫ്​ ന്യൂ​സ്​ പേ​പ്പ​ർ ആ​ൻ​ഡ്​​ ന്യൂ​സ്​ ഏ​ജ​ൻ​സി എം​പ്ലോ​യീ​സ്​ ഒാ​ർ​ഗ​നൈ​േ​സ​ഷ​ൻ​സ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു. വാ​ർ​ത്ത​യി​ൽ അ​പാ​ക​ത​യു​ണ്ടെ​ങ്കി​ൽ അ​ത്​ തി​രു​ത്തു​ന്ന​തി​നു​പ​ക​രം ശി​ക്ഷാ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത്​ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്. 
സ​ർ​ക്കാ​ർ ഇ​ട​പെ​ട്ട്​ എ​ഫ്.​െ​എ.​ആ​ർ പി​ൻ​വ​ലി​പ്പി​ക്ക​ണ​മെ​ന്ന്​ എ​ഡി​റ്റേ​ഴ്​​സ്​ ഗി​ൽ​ഡ്​ ഒാ​ഫ്​ ഇ​ന്ത്യ ആ​വ​ശ്യ​പ്പെ​ട്ടു. കേ​സി​ൽ നി​ഷ്​​പ​ക്ഷ അ​ന്വേ​ഷ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. 

Show Full Article
TAGS:Aadhaar data breach Govt committed freedom of press india news malayalam news 
News Summary - Aadhaar 'data breach': govt. committed to freedom of press- Ravisankar Prasad- India news
Next Story