ആധാർ: കോൺടാക്ട് നമ്പർ ഉപയോഗിച്ച് വിവരം ചോർത്താനാവില്ലെന്ന്
text_fieldsന്യൂഡൽഹി: കോൺടാക്ടിൽ സേവ് ചെയ്യുന്ന നമ്പർ ഉപയോഗിച്ച് ഫോണിലെ വിവരങ്ങൾ ചോർത്താനാവില്ലെന്ന് സവിശേഷ തിരിച്ചറിയൽ അതോറിറ്റി (യു.െഎ.ഡി.എ.െഎ) വ്യക്തമാക്കി. ആധാറിെൻറ പഴയ ഹെൽപ്ലൈൻ നമ്പർ ഉടമകളറിയാതെ പലരുടെയും ഫോണിൽ സേവ് ചെയ്യപ്പെട്ടത് ആധാറിനെതിരെ ഭയം ജനിപ്പിക്കുന്നതിനുള്ള അവസരമാക്കാൻ ഉപയോഗപ്പെടുത്തുന്നതിനെ യു.െഎ.ഡി.എ.െഎ അപലപിച്ചു.
പൊലീസ്, ഫയർ സർവിസ് എന്നിവയുടെ നമ്പറുകൾക്കൊപ്പം ഉടമകളറിയാതെ കയറിയ ആധാർ ഹെൽപ്ലൈൻ നമ്പർ പഴയതാണെന്ന് കഴിഞ്ഞദിവസം ഗൂഗ്ൾ അറിയിച്ചിരുന്നു. ഇൗ നമ്പർ തെറ്റാണെന്നും എന്നാൽ ഇത് സേവ് ചെയ്തതുകൊണ്ട് മാത്രം ഫോണിലെ വിവരങ്ങൾ ചോർത്താനാവില്ലെന്നും യു.െഎ.ഡി.എ.െഎ പറഞ്ഞു. ഉപഭോക്താക്കൾക്ക് ആ നമ്പർ ഡിലീറ്റ് െചയ്യുകയോ പുതിയ ഹെൽപ്ലൈൻ നമ്പർ ചേർക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.