Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിൽ ഡി.വൈ.എഫ്.ഐ നേതാക്കളെ ആക്രമിച്ചതിനെതിരെ എ.എ റഹീം എം.പി സുപ്രീംകോടതിയിൽ

text_fields
bookmark_border
aa rahim
cancel
camera_alt

എ.എ റഹീം

ന്യൂഡൽഹി: കോണാട്ട് പ്ലേസിലെ പ്രതിഷേധത്തിനിടെ നേതാക്കളെയും പ്രവർത്തകരെയും ഡൽഹി പൊലീസ് ഞായറാഴ്ച അനധികൃതമായി കസ്റ്റഡിയിലെടുക്കുകയും മർദിക്കുകയും ചെയ്ത നടപടി ചോദ്യം ചെയ്ത് ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷനും എം.പിയുമായ എ.എ റഹീം സുപ്രീംകോടതിയെ സമീപിക്കും. അഡ്വക്കേറ്റ്-ഓൺ-റിക്കാർഡ് സുഭാഷ് ചന്ദ്രൻ കെ.ആർ ഫയൽ ചെയ്ത ഹരജിയിൽ അരുന്ധതി കാട്‍ജുവാണ് ഹാജരാകുക.

സമാധാനപരമായ പ്രതിഷേധം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരെ റോഡിലൂടെ വലിച്ചിഴച്ച് ബസിൽ കയറ്റുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനു പകരം സി.സി.ടി.വി കാമറകൾ ഇല്ലാത്ത, രഹസ്യ സ്ഥലത്തേക്കാണ് കൊണ്ടുപോയത്. കർട്ടനിട്ട് വേർതിരിച്ച് വാഹനത്തിന്‍റെ ഓരോ ഭാഗങ്ങളിലിട്ട് സ്ത്രീകളെയും പുരുഷന്മാരെയും കഠിനമായി മർദിച്ചെന്നാണ് ആരോപണം. ഗ്വണ്ടനോമ തടവറക്ക് സമാനമായിരുന്നു അനുഭവം.

അറസ്റ്റ് മെമ്മോ തയ്യാറാക്കുകയോ കുടുംബാംഗങ്ങൾക്ക് വിവരം നൽകുകയോ ചെയ്യാതെയാണ് നടപടി ഉണ്ടായത്. കസ്റ്റഡിയിലെടുത്ത ആരെയും മെഡിക്കൽ പരിശോധനക്ക് വിധേയമാക്കുകയോ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കുകയോ ചെയ്തില്ല. നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. സംഭവത്തെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും സു​പ്രീം കോതിയിൽ ആവശ്യപ്പെടും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AA Rahim MP moves Supreme Court over attack on DYFI leaders
Next Story