മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് ഒരു വർഷത്തിന് ശേഷം കെജ്‌രിവാളിന് ബംഗ്ലാവ് അനുവദിച്ച് കേന്ദ്രം
text_fieldsകെജ്‌രിവാളിന് അനുവദിച്ച
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് സിവിൽ ലൈനിലെ സർക്കാർ ബംഗ്ലാവിൽ നിന്ന് താമസം മാറി ഒരു വർഷത്തിന് ശേഷം ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിന് ലോധി എസ്റ്റേറ്റിൽ കേന്ദ്രം ബംഗ്ലാവ് അനുവദിച്ചു.
ദേശീയ പാർട്ടിയുടെ കൺവീനർ എന്ന നിലയിൽ ഡൽഹിയിൽ സർക്കാർ അനുവദിച്ച വസതിയിൽ താമസിക്കാൻ കെജ്‌രിവാളിന് അർഹതയുണ്ട്. എന്നാൽ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയത്തിന്റെ എസ്റ്റേറ്റ് ഡയറക്ടറേറ്റ് അനുവദിച്ചതിൽ കാലതാമസം നേരിട്ടതിനെ തുടർന്ന് കെജ്‌രിവാൾ ഡൽഹി ഹൈകോടതിയെ സമീപിച്ചിരുന്നു. ഇതിനുപിന്നാലെ പത്ത് ദിവസത്തിനുള്ളിൽ കെജ്‌രിവാളിന് വസതി അനുവദിക്കുമെന്ന് സർക്കാർ കോടതിയെ അറിയിക്കുകയും ചെയ്തു.
ഇതേതുടർന്നാണ് സർക്കാർ റെസിഡൻഷ്യൽ താമസ സൗകര്യങ്ങളുടെ രണ്ടാമത്തെ വലിയ വിഭാഗമായ ടൈപ്പ്-7 ബംഗ്ലാവായ ലോധി എസ്റ്റേറ്റ് കെജ്‌രിവാളിന് അനുവദിച്ചതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച കെജ്‌രിവാൾ ഒക്ടോബറിൽ ഔദ്യോഗിക വസതിയായിരുന്ന ഫ്ലാഗ്സ്റ്റാഫ് റോഡിൽ നിന്ന് താമസം മാറിയിരുന്നു. ശേഷം എ.എ.പി രാജ്യസഭാ എം.പി അശോക് മിത്തലിന് അനുവദിച്ച സർക്കാർ ബംഗ്ലാവിലാണ് കെജ്‌രിവാൾ താമസിച്ചിരുന്നത്.
2014 ജൂലൈയിലെ എസ്റ്റേറ്റ്സ് ഡയറക്ടറേറ്റിന്റെ നയത്തിൽ ദേശീയ പാർട്ടികളുടെ പ്രസിഡന്റുമാർക്കും കൺവീനർമാർക്കും താമസ സൗകര്യം ലഭിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഏത് തരം ബംഗ്ലാവുകളായിരിക്കും അനുവദിക്കുക എന്ന് വ്യക്തമാക്കിയിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

