വാട്സാപ്പില്ല, ഇൻസ്റ്റഗ്രാമില്ല! 4ജിയുടെയും 5ജിയുടെയും കാലത്ത് ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്ത ഇന്ത്യൻ ഗ്രാമം
text_fieldsന്യൂഡൽഹി: ഡിജിറ്റൽ ലോകം ദിനംപ്രതി വളർന്നു കൊണ്ടിരിക്കുന്ന ഈ ലോകത്ത് ഇന്റർനെറ്റ് എത്തിയിട്ടുപോലുമില്ലാത്ത ഒരു ഗ്രാമം ഇന്നും ഇന്ത്യയിൽ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? ഹിമാചൽ പ്രദേശിലെ ഖിബ്ബറാണ് ആ ഗ്രാമം.
14000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്പിറ്റി വാലിയിലാണ് ഈ ഗ്രാമം ഉള്ളത്. ഇത്രയും ഉയരത്തിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് തന്നെ ഇന്റർനെറ്റ് സംവിധാനങ്ങൾ എത്തിക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതായത് മനംകുളിർക്കുന്ന കാഴ്ചകളാൽ സമ്പന്നമായ ഈ ഗ്രാമം സാങ്കേതിക ലോകത്ത് ഒറ്റപ്പെടൽ നേരിടുന്നു.
ഇവിടെ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നതിനോ ഒരു ഓൺലെൻ ഫോം പൂരിപ്പിക്കുന്നതിനോ പോലും കിലോമീറ്ററുകളോളം റേഞ്ച് തിരക്കി നടക്കണം. അല്ലെങ്കിൽ മരത്തിൻറെ മുകളിൽ വലിഞ്ഞു കയറണം.
2023 ൽ ഇന്റർനാഷണൽ ടെലി കമ്യൂണിക്കേഷൻ യൂണിയൻ റിപ്പോർട്ട് പ്രകാരം ആഗോള തലത്തിൽ 2.6 ബില്യൺ അതായത് ലോകജനസംഖ്യയുടെ മൂന്നിലൊന്ന് പേർ ഇപ്പോഴും ഇന്റർനെറ്റ് സേവനങ്ങളുടെ പരിധിക്ക് പുറത്താണ്. മലനിരകളിലും കുന്നുകളിലും വിദൂര ഗ്രമങ്ങളിലുമാണ് ഇവർ ജീവിക്കുന്നത്. ഇതാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നതിലെ തടസ്സവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

