Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒൻപത് വയസുകാരിയെ ബലാത്സം​ഗം ചെയ്ത അധ്യാപകൻ അറസ്റ്റിൽ

text_fields
bookmark_border
Crime
cancel
camera_alt

പ്രതീകാത്മക ചിത്രം

റാഞ്ചി: ഒൻപത് വയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. ജാർഖണ്ഡിലെ ലാതേഹാറിൽ ബുധനാഴ്ചയായിരുന്നു സംഭവം. പ്രതിയായ യുവാവ് പെൺകുട്ടിയുടെ വീട്ടിലെത്തി സ്വകാര്യ ട്യൂഷൻ നൽകാറുണ്ടായിരുന്നു. തിങ്കഴാള്ച പ്രതി പെൺകുട്ടിയെ വീടിനടുത്തുള്ള കാട്ടിലേക്ക് കൊണ്ടുപോയ ശേഷം പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ കുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി.

കുട്ടിയെ കാണാതായതോടെ മാതാപിതാക്കൾ പ്രദേശത്ത് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിയെ ഇയാളുടെ വീട്ടിൽ നിന്നും കണ്ടെത്തിയത്.

കുട്ടി മാതാപിതാക്കളോട് പീഡന വിവരം വെെളിപ്പെടുതത്തിയതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചോദ്യം ചെയ്ത് വരികയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A teacher who raped a nine-year-old girl was arrested
Next Story