ജന്മം നൽകിയ അമ്മയെ തേടി സ്വിസ് യുവതി മുംബൈയിൽ
text_fieldsമുംബൈ: ജൻമം നൽകിയ അമ്മയെ കാണാൻ മുംബൈയിലെ തെരുവുകളിൽ അലഞ്ഞുതിരിയുകയാണ് സ്വിറ്റ്സർലൻഡിലെ വിദ്യ ഫിലിപ്പൻ. 10 വർഷത്തോളമായി വിദ്യ തന്റെ വേരുകൾ തിരഞ്ഞുതുടങ്ങിയിട്ട്. അമ്മയുടെ പേരും വിലാസവും മാത്രമാണ് ഈ 27 കാരിയുടെ കൈയിലുള്ളത്. 1996 ഫെബ്രുവരി എട്ടിനാണ് വിദ്യ ജനിച്ചത്. ജനിച്ചയുടൻ തന്നെ കുഞ്ഞിനെ അമ്മ ക്രിസ്റ്റ്യൻ അനാഥാലയത്തിൽ ഏൽപിക്കുകയായിരുന്നു. അന്ന്തൊട്ട് ആ അനാഥാലയമായിരുന്നു വിദ്യയുടെ വീട്. 1997ൽ സ്വിസ് ദമ്പതികൾ ദത്തെടുക്കുന്നത് വരെ അവൾ അനാഥത്വം പേറി നടന്നു. പിന്നീടവർ സ്വിറ്റ്സർലൻഡിലെത്തി.
താൻ വളർന്ന മുംബൈയിലെ മദർ തെരേസ മിഷണറിയിലും വിദ്യ പോയി. അമ്മയെ കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചില്ലില്ല. അമ്മ താമസിക്കാറുണ്ടായിരുന്ന ദഹിസാറിലും മകൾ എത്തി. മിഷണറിക്കാരായിരുന്നു വിലാസം നൽകിയത്. എന്നാൽ ആരെയും കണ്ടില്ല. എന്നെങ്കിലുമൊരിക്കൽ ജന്മം നൽകിയ മാതാവിനെ കണ്ടെത്താൻ കഴിയുമെന്ന് തന്നെയാണ് ഈ പെൺകുട്ടിയുടെ പ്രതീക്ഷ. അമ്മയെ തേടിയുള്ള യാത്രയിൽ അഭിഭാഷകയായ അഞ്ജലി പവാർ ആണ് വിദ്യയുടെ സഹായി. വിദ്യ ജനിക്കുമ്പോൾ 20 വയസായിരുന്നു അമ്മക്ക്. 10 വർഷമായി അമ്മയെ തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഭർത്താവിനൊപ്പമാണ് ഇന്ത്യയിലേക്ക് വന്നതെന്നും വിദ്യ പറഞ്ഞു. കമ്പിളി എന്നാണ് വിദ്യയുടെ കുടുംബപ്പേര്. അമ്മയെ കുറിച്ചുള്ള വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഈ മകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

