Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭട്ടിൻഡ സൈനിക ക്യാമ്പിൽ വീണ്ടും സൈനികൻ വെടിയേറ്റ് മരിച്ചു

text_fields
bookmark_border
bhatinda
cancel

ഛണ്ഡിഗഢ്: ഭട്ടിൻഡ സൈനിക ക്യാമ്പിൽ വീണ്ടും സൈനികൻ വെടിയേറ്റ് മരിച്ചു. ബുധനാഴ്ചയാണ് സംഭവമുണ്ടായത്. കാവൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികനാണ് സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ചത്. വെടിയേറ്റയുടൻ സൈനികനെ മിലിറ്ററി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സൈനികൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് സൂചന. ഇയാൾ ഏപ്രിൽ 11നാണ് ലീവ് കഴിഞ്ഞ ക്യാമ്പിൽ തിരിച്ചെത്തിയത്. ഇന്നലെ നാല് സൈനികരുടെ മരണത്തിനിടയാക്കിയ വെടിവെപ്പുമായി ഇന്നത്തെ സംഭവത്തിന് ബന്ധമില്ലെന്നും സൈന്യം അറിയിച്ചു.

ഭ​ട്ടി​ൻ​ഡ സൈ​നി​ക കേ​ന്ദ്ര​ത്തി​ലാ​ണ് ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച 4.30 ഓ​ടെയുണ്ടായ വെ​ടി​വെ​പ്പിൽ നാല് സൈനികർ കൊല്ലപ്പെട്ടിരുന്നു. ഭീ​ക​രാ​ക്ര​മ​ണം സം​ശ​യി​ക്കു​ന്നി​ല്ലെ​ന്നും സൈ​നി​ക​ർ​ക്കി​ട​യി​ലെ ത​ർ​ക്ക​മാ​ണ് വെ​ടി​വെ​പ്പി​ൽ ക​ലാ​ശി​ച്ച​തെ​ന്നും പ​ഞ്ചാ​ബ് എ.​ഡി.​ജി.​പി എ​സ്.​പി.​എ​സ്. പാ​ർ​മ​ർ അ​റി​യി​ച്ചിരുന്നു.

ആ​രാ​ണ് വെ​ടി​വെ​ച്ച​തെ​ന്ന് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഭ​ട്ടി​ൻ​ഡ പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫി​സ​ർ ഗു​ർ​ദീ​പ് സി​ങ് പ​റ​ഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A soldier died of a gunshot wound at Bathinda Military Station
Next Story