Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്ലാറ്റ് ഫോമിൽ അമ്മക്കൊപ്പം ഉറങ്ങിക്കിടന്ന ഏഴ്മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി; സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്

text_fields
bookmark_border
kidnap
cancel

ന്യൂഡൽഹി: റെയിൽവേ പ്ലാറ്റ് ഫോമിൽ അമ്മക്കൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. മഥുര റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിൽ നിന്നാണ് ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ ഒരാൾ എടുത്തുകൊണ്ടുപോയത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു.

കുഞ്ഞും അമ്മയും കിടക്കുന്നതിനടുത്തൂകുടെ ഒരാൾ കടന്നുപോകുന്നു. നിമിഷങ്ങൾക്കുള്ളിൽ അയാൾ തിരിച്ച് വന്നു. പതുക്കെ പുതപ്പുയർത്തി നോക്കുകയും ഉടൻ കുഞ്ഞിനെ എടുത്ത് സ്റ്റേഷനിൽ നിർത്തിയിട്ട ട്രെയിനിനടുത്തേക്ക് നടക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

കുഞ്ഞിനെ കണ്ടെത്താനായി മഥുര ജങ്ഷനിലെ ജി.ആർ.പി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് നിരവധി ടീമുകൾ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനുള്ള നടപടികൾ തുടങ്ങിയതായി മഥുര​ പൊലീസ് അറിയിച്ചു.

പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് രേഖാചിത്രവും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മഥുര പൊലീസിനൊപ്പം റെയിൽവേ പൊലീസും ഉത്തർപ്രദേശിലെ അലിഘട്ടിലും ഹത്രാസിലുമുൾപ്പെടെ അന്വേഷണം നടത്തുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A seven-month-old baby who was sleeping with his mother on a railway platform was abducted
Next Story