ആളൊഴിഞ്ഞ ട്രെയിനിൽ പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു
text_fieldsമുസാഫർപൂർ: തീവണ്ടിയുടെ ഒഴിഞ്ഞ കോച്ചിൽ നിന്ന് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെ (ആർ.പി.എഫ്) ഒരു കോൺസ്റ്റബിൾ മരിച്ചു.വിനോദ് യാദവ് എന്ന ആർ.പി.എഫ് കോൺസ്റ്റബിളാണ് മരിച്ചത്. മുസാഫർപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം.
രാവിലെ ഏഴ് മണിയോടെ ആളൊഴിഞ്ഞ വൽസാദ്-മുസാഫർപൂർ ട്രെയിനിൻ്റെ കോച്ചിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട യാദവ് പുക ഉയരുന്നത് നിയന്ത്രിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പെട്ടെന്ന് കോച്ചിന്‍റെ ഒരു ഭാഗം പൊട്ടിത്തെറിച്ചു. ഗുരുതരമായ പരിക്കുകളോടെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരണം സംഭവിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ ട്രെയിനിൽ ആരും ഇല്ലായിരുന്നും എന്നും മുസാഫർപൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ അവസാനിപ്പിച്ചിരുന്നുവെന്നും സി.പി.ആർ.ഒ അറിയിച്ചു.
സൈറ്റിൽ നിന്ന് ശേഖരിച്ച എല്ലാ തെളിവുകളും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തീപ്പിടുത്തമല്ലെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൻ്റെ കൃത്യമായ കാരണം അന്വേഷണം പൂർത്തിയാക്കിയതിന് ശേഷമേ അറിയിക്കാൻ സാധിക്കുകയുള്ളു എന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

