ഓടുന്ന ട്രെയിനിൽ പൊലീസുകാരനെ കുത്തി; ആറ് യുവാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ യുവാക്കൾ
ബംഗളൂരു: ഓടുന്ന ട്രെയിനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ബംഗളൂരുവിനും മൈസൂരുവിനും ഇടയിൽ ആറംഗസംഘം കുത്തി പരിക്കേൽപിച്ചു.
അക്രമികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിൽ കൂലിത്തൊഴിലാളികളായ മുഹമ്മദ് ഇർഫാൻ (19), ദർശൻ (21), ഫൈസൽ ഖാൻ (22), മുഹമ്മദ് ഇംറാൻ (20), മോയിൻ പാഷ (21), മുനിരാജു (24) എന്നിവരാണ് അറസ്റ്റിലായത്.
ഗോൾഗുമ്പാസ് എക്സ്പ്രസ് എസ്-05 കോച്ചിന്റെ വാതിലിനടുത്തിരുന്ന് പുകവലിക്കുകയും യാത്രക്കാർക്ക് പ്രയാസം സൃഷ്ടിക്കുകയും ചെയ്ത യുവാക്കളെ ചോദ്യം ചെയ്ത കോൺസ്റ്റബിൾ സതീഷ് ചന്ദ്രയെ സംഘം കുത്തുകയായിരുന്നു. മുറിവിൽനിന്ന് ചോര ഒഴുകുന്ന അവസ്ഥയിൽതന്നെ രണ്ടുപേരെ കോൺസ്റ്റബിൾ പിടികൂടി.
മറ്റുള്ളവരെ റെയിൽവേ പൊലീസ് സേനയും അറസ്റ്റ് ചെയ്തു. പാണ്ഡവപുരം സന്ദർശിച്ച് ബംഗളൂരുവിലേക്ക് മടങ്ങുകയായിരുന്നു അറസ്റ്റിലായ യുവാക്കൾ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

