Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തടവുകാർക്ക് അകമ്പടി സേവിക്കുന്നതിനിടെ മദ്യപിച്ചതിന് ചെന്നൈയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ

text_fields
bookmark_border
തടവുകാർക്ക് അകമ്പടി സേവിക്കുന്നതിനിടെ മദ്യപിച്ചതിന് ചെന്നൈയിൽ പൊലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
cancel

ചെന്നൈ: തടവുകാർക്ക് അകമ്പടി സേവിക്കുന്നതിനിടെ മദ്യപിച്ചതിന് ചെന്നൈയിൽ പൊലീസ് ഓഫിസർ പിടിയിൽ. സെന്റ് തോമസ് മൗണ്ട് ആംഡ് പൊലീസ് വിങ് സ്​പെഷൽ സബ്ഇൻസ്​പെക്ടർ ചെന്നൈ സ്വദേശി ലി​ങ്കേശ്വരനാണ് പിടിയിലായത്.

തടവുകാർക്ക് അകമ്പടി പോകുന്നതിനിടെ പൊലീസ് വാനിനുള്ളിൽ മദ്യപിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്യുന്ന വിഡിയോ പുറത്തായതിനെ തുടർന്നാണ് നടപടി. സിവിൽ വേഷത്തിലായിരുന്നു ഉദ്യോഗസ്ഥൻ നാഹനത്തിലുണ്ടായിരുന്നത്.

പൊലീസ് വാനിനുള്ളിൽ ഡ്രൈവർക്ക് സമീപമുള്ള മെബൈൽ ഫോണിൽ പതിഞ്ഞ വിഡിയോ പുറത്തായതിനെ തുടർന്ന് ഇയാൾക്കെതിരെ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തേ, തടവുകാർക്ക് അനധികൃതമായി മൊബൈൽ ഫോൺ കൈമാറിയതും പണം ആവശ്യപ്പെട്ടതുമടക്കം ഇയാൾക്കെതിരെ പരാതികൾ ഉയർന്നിരുന്നു. വകുപ്പുതല അന്വേഷണം പൂർത്തിയായ ശേഷം തുടർനടപടികൾ തീരുമാനിക്കുമെന്ന് മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A police officer was arrested in Chennai for being drunk while escorting prisoners
Next Story