Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡയപ്പറിൽ സ്വർണം...

ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിൽ

text_fields
bookmark_border
gold smuggling
cancel

മംഗളൂരു: മകളുടെ ഡയപ്പറിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യാത്രക്കാരൻ പിടിയിലായി. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സ്വർണം പേസ്റ്റ് രൂപത്തിലാക്കി ഡയപ്പറിനുള്ളിലെ പൗച്ചുകളിൽ സൂക്ഷിച്ച നിലയിൽ ആയിരുന്നു കണ്ടെത്തിയത്.

ഇതിന് പുറമേ മറ്റൊരു യാത്രക്കാരൻ സ്വർണം പേസ്റ്റ് രൂപത്തിൽ ഒളിപ്പിച്ച് അരയിൽ ബെൽറ്റ് പോലെ കെട്ടുകയും വേറൊരാൾ മലാശയത്തിൽ ഒളിപ്പിക്കുകയും ചെയ്തിരുന്നു. മൂന്ന് യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

ഈ വർഷം മാർച്ച് 1 മുതൽ 15 വരെ 90.67 ലക്ഷം രൂപ വിലമതിക്കുന്ന 1,606 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത് .

Show Full Article
TAGS:smuggle gold arrested 
News Summary - A passenger who tried to smuggle gold in a diaper was arrested
Next Story