Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരി പെൺകുഞ്ഞിന് ജന്മം നൽകി

text_fields
bookmark_border
കെ.എസ്.ആർ.ടി.സി ബസ്സിൽ യാത്രക്കാരി പെൺകുഞ്ഞിന് ജന്മം നൽകി
cancel

മംഗളൂരു: ബംഗളൂരുവിൽ നിന്ന് ചിക്കമംഗളൂരുവിലേക്ക് വരുകയായിരുന്ന കർണാടക ആർ.ടി.സി ബസ്സിൽ യാത്രക്കാരി പ്രസവിച്ചു.ജോലിക്ക് പോവുകയായിരുന്ന ബീഹാർ സ്വദേശിയായ യുവതിയാണ് കെ.എ-18 എഫ്-0865 ബസ്സിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.

ബസ് ചന്നനാരായണ പട്ടണം-ഹാസൻ റൂട്ടിൽ മുഡിഗെരെയിൽ എത്തിയപ്പോൾ ഗർഭിണി അസ്വസ്ഥതയാവുന്നത് കണ്ടക്ടർ വസന്ത കണ്ടു.ഉടൻ ബസ് ബെല്ലടിച്ച് ഒതുക്കി നിറുത്തിച്ച് പുരുഷ യാത്രക്കാരെ മുഴുവൻ ഇറക്കി.കണ്ടക്ടറും സ്ത്രീ യാത്രക്കാരും ചേർന്ന് ബസിൽ ലേബർ റൂം ഒരുക്കി.

പ്രസവാനന്തരം അമ്മയേയും കുഞ്ഞിനേയും 108 ആംബുലൻസിൽ ശാന്തിഗ്രാം ആശുപത്രിയിലേക്ക് മാറ്റി.ബസ് ശുചീകരിച്ച ശേഷം യാത്ര തുടർന്നു.യുവതിയും ശിശുവും സുഖമായിരിക്കുന്നതായി കണ്ടക്ടർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A passenger in KSRTC bus gave birth to a baby girl
Next Story