Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബലി നൽകിയ ആടിന്റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കൻ മരിച്ചു
text_fieldsbookmark_border
representational image
റായ്‌പൂർ: ഇഷ്ടകാര്യ സാധ്യത്തിനായി ബലി നൽകിയ ആടിന്റെ കണ്ണ് തൊണ്ടയിൽ കുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ സുരാജ്പൂർ ജില്ലയിലാണ് സംഭവം. ബാഗർ സായി എന്ന 50കാരനാണ് മരിച്ചത്.
തന്റെ ആഗ്രഹം നടപ്പായാൽ ക്ഷേത്രത്തിൽ ആടിനെ ബലി നൽകാമെന്ന് ഇദ്ദേഹം വഴിപാട് നേർന്നിരുന്നു. ഇതുപ്രകാരം നാട്ടുകാർക്കൊപ്പം ഞായറാഴ്ച മദൻപൂർ ഗ്രാമത്തിലെ ഖൊപ ധാമിലെത്തി. പൂജാകർമത്തിനിടെ ആടിനെ ബലി നൽകി. ഇതിന്റെ ഇറച്ചി ഗ്രാമീണർ പാകം ചെയ്ത് ഭക്ഷിക്കുന്നതിനിടെ കണ്ണെടുത്ത് ബാഗർ സായി കഴിക്കുകയായിരുന്നു. ഇത് തൊണ്ടയിൽ കുടുങ്ങിയതോടെ ശ്വാസമെടുക്കാൻ പ്രയാസപ്പെട്ട ബാഗറിനെ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

