തമിഴ്നാട്ടിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി; ടി.ടി.വി ദിനകരനും എൻ.ഡി.എ വിട്ടു
text_fieldsTTV Dhinakaran
ചെന്നൈ: ടി.ടി.വി ദിനകരൻ നയിക്കുന്ന ‘അമ്മ മക്കൾ മുന്നേറ്റ കഴകം’ (എ.എം.എം.കെ) ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) വിട്ടു. അണ്ണാ ഡി.എം.കെ വിമത നേതാവും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ ഒ. പന്നീർശെൽവം നയിക്കുന്ന വിഭാഗം ഈയിടെ എൻ.ഡി.എയിൽ നിന്ന് പുറത്തു വന്നതിന് പിന്നാലെയാണ് ടി.ടി.വി ദിനകരനും സഖ്യം വിട്ടതായി പ്രഖ്യാപിച്ചത്.
ദിനകരൻ മുന്നണി ബന്ധം അവസാനിപ്പിച്ചത് ബി.ജെ.പിക്ക് രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ്. തമിഴ്നാട്ടിൽ ഡി.എം.കെക്കെതിരെ അണ്ണാ ഡി.എം.കെ- ബി.ജെ.പി നേതൃത്വത്തിൽ മഹാസഖ്യം രൂപവത്കരിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് ഈ രണ്ട് വിഭാഗങ്ങളും പുറത്തുപോയത്.
2026 നിയമസഭ തെരഞ്ഞെടുപ്പിൽ ആരുമായി മുന്നണി ബന്ധമുണ്ടാക്കുമെന്നത് ഡിസംബറിൽ പ്രഖ്യാപിക്കുമെന്ന് ദിനകരൻ വ്യക്തമാക്കി. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒ. പന്നീർശെൽവം രാമനാഥപുരത്തും ടി.ടി.വി ദിനകരൻ തേനിയിലും എൻ.ഡി.എ സ്ഥാനാർഥിയായി മത്സരിച്ച് പരാജയപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

