Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Lakshadweep
cancel
Homechevron_rightNewschevron_rightIndiachevron_rightലക്ഷദ്വീപ്​...

ലക്ഷദ്വീപ്​ കൈനീട്ടുന്നു, മലയാളക്കരയിലേക്ക്​... 'ഈ വിഷമസന്ധിയിൽ നിങ്ങളല്ലാതെ മറ്റാരുമില്ല ഞങ്ങൾക്ക്​ തുണ...'

text_fields
bookmark_border

​കോഴിക്കോട്​: മലയാളികൾ നെഞ്ചോടു ചേർത്തുനിർത്തുന്ന ലക്ഷദ്വീപി​െൻറ സമാധാന ജീവിതം തകർത്ത്​ മോദിയുടെ വിശ്വസ്​തനായ പുതിയ അഡ്​മിനിസ്​ട്രേറ്റർ പ്രഫുൽ കോദാഭായ് പട്ടേൽ നടപ്പാക്കിയ കരിനിയമങ്ങൾക്കെതിരെ പടരുന്ന പ്രതിഷേധത്തിനിടെ മലയാളികൾ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഉള്ളുലക്കുന്ന കത്ത്​ സമൂഹ മാധ്യമങ്ങളിൽ വൈറൽ. എന്നും ദ്വീപുകാർ​ക്കൊപ്പം നിൽക്കുന്ന കേരളീയ സമൂഹം ദ്വീപി​െൻറ ഈ സന്ദിഗ്​ധ ഘട്ടത്തിൽ കൂടെ നിൽക്കണമെന്നാവശ്യപ്പെട്ടാണ്​ കത്ത്​.

വൈകാതെ ദ്വീപിൽ ഇൻറർനെറ്റും വിഛേദിക്കപ്പെടുമെന്നും അതിനു മുന്നേ എല്ലാം അറിയിക്കാൻ ഇതല്ലാതെ വഴിയില്ലെന്നും പറഞ്ഞാണ്​ കത്ത്​. പൂർണ രൂപം താഴെ:

''പ്രിയ മലയാളി സുഹൃത്തുക്കളെ,

കോർപറേറ്റ്​ താൽപര്യങ്ങ​ൾക്കൊപ്പം നിൽക്കുന്ന കുടില ബുദ്ധിയായ അഡ്​മിനിസ്​ട്രേറ്റർ ബി.ജെ.പിയുടെ പ്രഫുൽ ഖോഡ ഏതു നിമിഷവും ഇൻറർനെറ്റ്​ ബന്ധം വിഛേദിക്കുമെന്നതിനാൽ ഇനിയും നിങ്ങളുമായി വാട്​സാപിൽ ചാറ്റ്​ ചെയ്യാനാകുമെന്ന്​ തോന്നുനില്ല.

മനോഹാരിത തുടിച്ചുനിൽക്കുന്ന ലക്ഷദ്വീപ്​ ദ്വീപ്​ കൂട്ടങ്ങളെ കുറിച്ച്​ നിങ്ങൾ കേട്ടിട്ടുണ്ടാകും. പൃഥ്വീരാജി​െൻറ മലയാള സിനിമ അനാർകലി കണ്ടിട്ടുമുണ്ടാകും. ആ ദൃശ്യവിസ്​മയം സമ്പൂർണമായി മാറ്റിവരക്കപ്പെടാൻ പോകുകയാണ്​. ഇന്ത്യ മറ്റൊരു കശ്​മീരി​െൻറ പിറവിക്ക്​ സാക്ഷിയാകാൻ പോകുന്നു​. നിരപരാധികളായ ഗോത്ര വർഗത്തി​െൻറ കൂട്ടക്കൊലയോ, ലക്ഷദ്വീപിലെ മനുഷ്യർക്കുമേൽ തുല്യതയില്ലാത്ത മനുഷ്യാവകാശ നിഷേധങ്ങളോ രാജ്യം നേരിട്ട്​ അനുഭവിക്കാൻ​ പോകുന്നു.

നിസ്സഹായരാണ് ഞങ്ങൾ. സഹായിക്കാനോ നയിക്കാനോ ആരുമില്ലാത്ത അവസ്​ഥ. ഏക ധൈര്യം ദൈവത്തി​െൻറ സ്വന്തം നാടുണ്ട്​ ചാരെയെന്നതാണ്​. അവിടെ ജനാധിപത്യ ബോധമുള്ള കുറെ മനുഷ്യർ ജീവിക്കുന്നു. ശക്​തമായ മതേതരത്വം കാത്തുസൂക്ഷിക്കുന്ന ഒരു കക്ഷി ഭരിക്കുന്നു. കരുത്തുള്ള പ്രതിപക്ഷം നിലനിൽക്കുന്നു. ജീവിക്കുന്നവരിൽ മഹാഭൂരിപക്ഷവും സാക്ഷരതയുള്ളവർ. എന്തെങ്കിലും സംഭവിച്ചാൽ പിന്തുണക്കാൻ നിങ്ങളുമുണ്ടാകുമെന്നാണ്​ മലയാളികളിൽ ഞങ്ങളുടെ പ്രതീക്ഷ. കാരണം അവർ മാത്രമാണ്​ ഫാഷിസത്തിന്​ ഇനിയും കീഴടങ്ങാത്തവർ.

ഇന്നലെ ഇറക്കിയ ഉത്തരവ്​ പശുവിൻ പാൽ വിതരണം നിർത്തിവെക്കാനാണ്​. പകരം ഒരു ഗുജറാത്തി കമ്പനിയെ കൊണ്ടുവന്ന്​ അവർ നൽകുന്നത്​ കുടിക്കണ​മത്രെ. യഥാർഥത്തിൽ, ലക്ഷദ്വീപ്​ ഒരു​ വരണ്ട മണ്ണാണ്​, അവിടെ മദ്യത്തി​െൻറ ഉപഭോഗവും വിൽപനയും നിരോധിക്കപ്പെട്ടതുമാണ്​. ഇനി മുതൽ യാത്രാകപ്പലുകളിൽ വരെ മദ്യം വിളമ്പാൻ അനുമതി നൽകിയിരിക്കുന്നു.

നേരത്തെ പറഞ്ഞ സിനിമയിൽ നായകൻ ​പൃഥ്വീരാജ്​ പിടികൂടാൻ കുറ്റകൃത്യങ്ങളില്ലാതെ അടഞ്ഞുകിടക്കുന്ന ജയിൽ കണ്ട്​ അമ്പരക്കുന്നുണ്ട്​. പക്ഷേ, പ്രഫുൽ ചെയ്​തത്​ നിങ്ങൾ അറിയണം, ഒരു കുറ്റകൃത്യവും റിപ്പോർട്ട്​ ചെയ്യപ്പെടാത്ത ദ്വീപിൽ ഗുണ്ടാ നിയമം നടപ്പാക്കുകയാണത്രെ. നിയമ പ്രകാരം ഒരു അന്വേഷണവുമില്ലാതെ ഒരു ലക്ഷദ്വീപ്​ നിവാസിയെ അറസ്​റ്റ്​ ചെയ്​ത്​ ഒരു വർഷം വരെ ജയിലിലടക്കാം. ഇത്രയും ഭീകരമാണ്​ കാര്യങ്ങൾ.

നിങ്ങളുടെ കരങ്ങൾ പിടിച്ച്​ നെഞ്ചു തൊട്ട്​ കെഞ്ചുകയാണ്​, ഒപ്പമുണ്ടാകണം. എങ്ങനെ പ്രതികരിക്കണെമന്ന്​ ഒരു പിടിയും കിട്ടുന്നില്ല. പക്ഷേ, ഇത്​ ഞങ്ങൾ പിറന്ന മണ്ണാണ്​. ഇവിടെയാണ്​ ഞങ്ങൾ വളർന്നത്​, ഇനി ഇവിടെ തന്നെ മരിക്കുകയും ചെയ്യും. പക്ഷേ, കൊല്ലപ്പെടാനല്ല, സാധാരണ മരണമാണ്​ വേണ്ടത്​.

എന്ന്​,

ലക്ഷദ്വീപിലെ പാവം നിരപരാധികളായ പൗരന്മാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LakshadweepletterKerala News
News Summary - A letter from Lakshadweep to Kerala
Next Story