നിരന്തരം റോസാപൂവുമായത്തെിയ കാമുകന്‍ ഒടുവില്‍ പീഡനകേസില്‍ അകത്തായി
text_fieldsമുംബൈ: പ്രണയം നിരസിക്കപ്പെട്ടയാള്‍ ഒടുവില്‍ പീഡനകേസില്‍ അകത്തായി. മൂംബൈ ദാഹിസര്‍ ആസ്ഥാനമായുള്ള ക്ളിനിക്കിലാണ് കേസിനാസ്പദമായ സംഭവം.
പ്രണയം നിരസിച്ച 19 കാരിയായ പെണ്‍കുട്ടി ഈ ക്ളിനിക്കിലാണ് ജോലി ചെയ്തിരുന്നത്. ഈ പെണ്‍കുട്ടി തനിച്ചായിരുന്നപ്പോള്‍ പീഡനശ്രമം നടന്ന കേസിലാണ് സുരേഷ് ബോഗനി അറസ്റ്റിലായത്. അഞ്ച് വര്‍ഷം തടവസ് കോടതി വിധിച്ചത്. സംഭവത്തെ കുറിച്ച് മുംബൈ പൊലീസ് പറയുന്നതിങ്ങനെ:
പെണ്‍കുട്ടി ജോലി ചെയ്യുന്ന ക്ളിനിക്കിന് പുറത്ത് യുവാവ് ദിവസവും രാവിലെ ഒരു റോസാപ്പൂ വെക്കുക പതിവായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പെണ്‍കുട്ടി സ്ഥാപനത്തിലെ ഡോക്ടറോട് യുവാനെതിരെ പരാതിപ്പെട്ടു. ഡോക്ടര്‍ യുവാവിനെ താക്കീത് ചെയ്തു. തുടര്‍ന്ന് ശല്യപ്പെടുത്തല്‍ നിര്‍ത്തി. എന്നാല്‍, ഇക്കഴിഞ്ഞ മെയ് ഏഴിന് പെണ്‍കുട്ടി ക്ളിനിക്കില്‍ തനിച്ചായ അവസരം നോക്കി സ്ഥലത്തത്തെി പീഡിപ്പിക്കുകയായിരുന്നു.

