Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിനേക്കാൾ...

കശ്​മീരിനേക്കാൾ ഗുരുതരം, ബംഗാൾ തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും സ​ങ്കേതം - ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​

text_fields
bookmark_border
കശ്​മീരിനേക്കാൾ ഗുരുതരം, ബംഗാൾ തീവ്രവാദികളുടെയും ദേശവിരുദ്ധരുടെയും സ​ങ്കേതം - ബി.ജെ.പി നേതാവ്​ ദിലീപ്​ ഘോഷ്​
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്​ഥിതി കശ്​മീരിനേക്കാൾ ഗുരുതരമാണെന്നും തീ​വ്രവാദികളുടെയും ദേശവിരുദ്ധരുടെയും ഒളിത്താവളാണ്​ ഈ നാടെന്നും ബി.ജെ.പി സംസ്​ഥാന അധ്യക്ഷൻ ദിലീപ്​ ഘോഷ്​.

'' ഉത്തര​ ബംഗാളിൽ നിന്ന്​ ആറു അൽഖാഇദ ഭീകരരെയാണ്​ അറസ്​റ്റ്​ ചെയ്​തത്​. സംസ്​ഥാനത്ത്​ ഇവർക്ക്​ വ്യാപകമായ വേരുണ്ട്​. ബംഗാളിൽനിന്ന്​ ഭീകരർ പരിശീലനം നേടി ബംഗ്ലാദേശിലേക്ക്​ എത്തുന്നുവെന്ന്​ ബംഗ്ലാദേശി നേതാവ്​ ഖാലിദ സിയ പോലും പറയുകയുണ്ടായി. ഇന്ത്യയിൽ വേരോട്ടമുള്ള പല ഭീകര പ്രസ്​ഥാനങ്ങളുടെയും കേന്ദ്രം ബംഗാളാണ്​'' - ഘോഷ്​ ആരോപിച്ചു.

ബി.ജെ.പിയുടെ രാഷ്​ട്രീയ പ്രചരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.


റോഹിംഗ്യകൾക്കെതിരെയും ഘോഷ്​ പ്രസ്​താവനകൾ നടത്തി. അലിപർദാർ ജില്ലയിലെ റോഹിഗ്യൻ കേന്ദ്രം സന്ദർശിച്ച തന്നെ അന്തേവാസികൾ മർദിച്ചതായും ആ വീഡിയോ കണ്ടാൽ അവർ ബംഗാളികളല്ലെന്ന്​ മനസിലാവുമെന്നും ബി.ജെ.പി പ്രസിഡൻറ്​ പറഞ്ഞു. രാജ്യത്തിന്​ പുറത്തു നിന്നുള്ള ഇവരാണ്​ മുഖ്ര്യമന്ത്രി മമത ബാനർജിയുടെ തൃണമൂൽ കോ​ൺഗ്രസിനായി വോട്ടുചെയ്യുന്നതെന്നും ഘോഷ്​ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dilip Ghoshbengal election 2021BJP
Next Story