Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുസ്‍ലിം സഹപാഠിയെക്കൊണ്ട് ഹിന്ദു കുട്ടിയെ തല്ലിച്ചെന്ന്; യു.പിയിൽ അധ്യാപിക അറസ്റ്റിൽ

text_fields
bookmark_border
arrest
cancel

സാംബൽ (യു.പി): അഞ്ചാം ക്ലാസിൽ പഠിക്കുന്ന മുസ്‍ലിം വിദ്യാർഥിയെക്കൊണ്ട് ഹിന്ദു സഹപാഠിയെ തല്ലിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിൽ അധ്യാപിക അറസ്റ്റിൽ. സാംബൽ ജില്ലയിലെ ദുഗ്‍വർ ഗ്രാമത്തിൽ സ്വകാര്യ സ്കൂൾ അധ്യാപിക ശൈസ്തയാണ് അറസ്റ്റിലായത്.

ചൊവ്വാഴ്ചയാണ് സംഭവം. ക്ലാസ് അധ്യാപികയുടെ ചോദ്യത്തിന് ഉത്തരം പറയാത്തതിനാണ് തല്ലിച്ചത്. തല്ലുകൊണ്ട കുട്ടിയുടെ പിതാവാണ് പരാതി നൽകിയത്. പരിക്കേല്പിച്ചതിനും വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും അധ്യാപികക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് അഡീഷനൽ പൊലീസ് സൂപ്രണ്ട് ശ്രിഷ് ചന്ദ്ര പറഞ്ഞു. അധ്യാപികയുടെ നിർദേശപ്രകാരം മുസ്‍ലിം വിദ്യാർഥി തല്ലിയതോടെ മകന്റെ മതവികാരത്തിന് മുറിവേറ്റുവെന്ന് കുട്ടിയുടെ പിതാവ് പരാതിയിൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് അഡീഷനൽ എസ്.പി പറഞ്ഞു.

കഴിഞ്ഞ മാസം ഉത്തർപ്രദേശിലെ മുസഫർ നഗറിൽ മുസ്‍ലിം വിദ്യാർഥിയെ സഹപാഠികളെ​ക്കൊണ്ട് തല്ലിച്ചതിന് അധ്യാപികക്കെതിരെ കേസെടുത്തിരുന്നു. ഈ വിഷയത്തിൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി യു.പി സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A Hindu boy was beaten by a Muslim classmate; Teacher arrested in U.P
Next Story