Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.പിയിൽ സ്ത്രീകളടക്കമുള്ള സംഘം ക്ഷേത്ര പൂജാരിയെ കൊള്ളയടിച്ചു; ആക്രമണം ക്ഷേത്രത്തിനകത്ത്

text_fields
bookmark_border
യു.പിയിൽ സ്ത്രീകളടക്കമുള്ള സംഘം ക്ഷേത്ര പൂജാരിയെ കൊള്ളയടിച്ചു; ആക്രമണം ക്ഷേത്രത്തിനകത്ത്
cancel

ഗോണ്ട(യു.പി): പ്രശസ്തമായ പൃഥ്വിനാഥ് ശിവക്ഷേത്രത്തിലെ പൂജാരിയെ ഗുണ്ടകൾ കൊള്ളയടിച്ചു. ആക്രമണത്തിലും കവർച്ചയിലും പ്രതിയായ 14 പേരിൽ ഏഴുപേരെ അറസ്റ്റ് ചെയ്തു.

ബുധനാഴ്ച വൈകുന്നേരം സ്ത്രീകൾ ഉൾപ്പെട്ട 14 അംഗ സംഘം തന്നെയും മറ്റ് മൂന്ന് പൂജാരിമാരെയും ക്ഷേത്രത്തിനുള്ളിൽ ആക്രമിച്ചതായി നാരായൺപൂർ ഖാസ് ഗ്രാമവാസിയായ പൂജാരി ദയാശങ്കർ വെളിപ്പെടുത്തി.

വഴിപാട് പണം നൽകണമെന്നായിരുന്നു ആവശ്യം. വിസമ്മതിച്ചപ്പോൾ തന്നെ ചവിട്ടുകയും തല്ലുകയും വലിച്ചിഴക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. ജീവൻ രക്ഷിക്കാൻ കൂട്ടാളികളിലൊരാൾ മുറി പുറത്തുനിന്ന് പൂട്ടിയപ്പോൾ പൂട്ട് തകർത്ത് വീണ്ടും മുറിയിൽ പ്രവേശിച്ച് കണ്ടതെല്ലാം കൈക്കലാക്കി. ബഹളം കണ്ട് ഭക്തർ ഓടിക്കൂടി -അദ്ദേഹം പറഞ്ഞു. പൂജാരിയുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി.

രാജ്യത്തെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണിത്. പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തിലാണ് ക്ഷേത്രം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A group including women robbed a temple priest in U.P
Next Story