Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'അവൻ മഹാനായ മകൻ,...

'അവൻ മഹാനായ മകൻ, അവനുപകരം എ​െൻറ ജീവൻ എടുത്തിരുന്നെങ്കിൽ...'- കണ്ണീരോടെ ക്യാപ്​റ്റൻ സാഥേയുടെ മാതാവ്​

text_fields
bookmark_border
അവൻ മഹാനായ മകൻ, അവനുപകരം എ​െൻറ ജീവൻ എടുത്തിരുന്നെങ്കിൽ...- കണ്ണീരോടെ ക്യാപ്​റ്റൻ സാഥേയുടെ മാതാവ്​
cancel

നാഗ്​പുർ: 'അവൻ മഹാനായ മകനാണ്​. മറ്റുള്ളവർക്ക് സഹായമെത്തിക്കാൻ എപ്പോഴും മുൻനിരയിലുണ്ടാകുമായിരുന്നു. രാജ്യത്തിനുവേണ്ടിയാണ്​ അവൻ സ്വന്തം ജീവൻ ബലിയർപ്പിച്ചത്​'- കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റ്​ ക്യാപ്​റ്റൻ ദീപക്​ വസന്ത്​ സാഥേയെ കുറിച്ച്​ പറയു​േമ്പാൾ മാതാവ്​ നീല സാഥേയുടെ വാക്കുകളിൽ അഭിമാനം നിറയുന്നു.

'അഹമ്മദാബാദ്​ പ്രളയത്തി​െൻറ സമയത്ത്​ സൈനികരുടെ മക്കളെ സ്വന്തം കൈകളിൽ കോരിയെടുത്ത്​ ദീപക്​ രക്ഷപ്പെടുത്തിയത്​ ഇന്നും ഓർമ്മയുണ്ട്​. ചെറുപ്പം മുതൽ മറ്റുള്ളവരെ സഹായിക്കാൻ ഒന്നാമതെത്തിയിരുന്നു അവൻ. അവ​െൻറ അധ്യാപകർ ഇന്നും അതോർക്കുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട്​. അവ​നു​ പകരം എ​െൻറ ജീവൻ ദൈവം എടുത്തിരുന്നെങ്കിൽ എന്ന്​ ആഗ്രഹിച്ചുപോകുന്നു'- കരച്ചിൽ അടക്കാനാകാതെ നീല സാഥേ വാർത്ത ഏജൻസിയായ എ.എൻ.ഐയോട്​ പറഞ്ഞു.

മഹാരാഷ്​ട്രയിലെ നാഗ്​പുർ സ്വദേശികളായ റിട്ട.​ കേണൽ വസന്ത്​ സാഥേയുടെയും നീലയുടെയും മകനായ ദീപക്​ പരമാവധി ജീവനുകൾ രക്ഷിക്കാൻ ശ്രമിച്ചതിന് ശേഷമാണ് ജീവൻ വെടിഞ്ഞത്. വസന്ത്​-നീല ദമ്പതികളുടെ രണ്ട്​ മക്കളും കർത്തവ്യനിർവഹണത്തിനിടെ ജീവൻ ബലിയർപ്പിക്കുകയായിരുന്നു. സൈനികനായിരുന്ന മൂത്ത മകൻ വികാസ്​ 1981ൽ ഡ്യൂട്ടിക്കിടെ ഫിറോസ്​പുരിൽ നടന്ന അപകടത്തിലാണ്​ കൊല്ലപ്പെട്ടത്​.


കരിപ്പൂർ വിമാന ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ പൈലറ്റ്​ ക്യാപ്​റ്റൻ ദീപക്​ വസന്ത്​ സാഥേയുടെ മാതാപിതാക്കളായ റിട്ട. കേണൽ വസന്ത്​ സാഥേയുടെയും നീല സാഥേയും

കുറച്ചു ദിവസം മുമ്പാണ്​ നീലവും മകനും തമ്മിൽ അവസാനമായി ഫോണിൽ സംസാരിച്ചത്​. ആ സംഭാഷണത്തിനിടെ കോവിഡ്​ കാലമായതിനാൽ പുറത്തുപോകരുതെന്ന്​ ദീപക്​ പലതവണ പറഞ്ഞ കാര്യവും നീല ഓർത്തെടുത്തു. 'എനി​ക്ക്​ എന്തെങ്കിലും സംഭവിക്കുമെന്ന ഭീതി കൊണ്ടാണ്​ അവനത്​ ആവർത്തിച്ചത്​. എനി​ക്ക്​ എന്തെങ്കിലും സംഭവിച്ചാൽ അവന്​ സഹിക്കാൻ കഴിയുമായിരുന്നില്ല. പിന്നെ ഈ വിയോഗം ഞാൻ എങ്ങിനെ സഹിക്കും?'- നീല കണ്ണീരോടെ പറയുന്നു.

30 വർഷം സൈനിക സേവനം നടത്തിയ പിതാവ്​ വസന്തി​െൻറ പാത പിന്തുടർന്നാണ്​ ദീപകും മൂത്ത സഹോദരൻ വികാസും സൈന്യത്തിൽ ചേർന്നത്​. എയർ ഇന്ത്യയിലെത്തും മുമ്പ്, വ്യോമസേനയിലെ വിദഗ്‍ധ വൈമാനികരിലൊരാളായിരുന്നു ദീപക്​ സാഥേ. 1981ൽ അദ്ദേഹം ഹൈദരാബാദ് എയര്‍ ഫോഴ്സ് അക്കാദമിയില്‍ നിന്ന് പുറത്തിറങ്ങിയത് സ്വോര്‍ഡ് ഓഫ് ഓണര്‍ ബഹുമതി സ്വന്തമാക്കിയാണ്. വ്യോമസേനയിലെ സേവനത്തിന്​ എട്ട്​ മെഡലുകളും ത​െൻറ മകൻ നേടിയിരുന്നെന്നും അഭിമാനത്തോടെ ആ മാതാവ്​ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karipur flight accidentair crash keraladeepak sathekaripur aircrash
Next Story