Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'രാഷ്​ട്രീയക്കാരനിൽ...

'രാഷ്​ട്രീയക്കാരനിൽ നിന്ന്​ പൈലറ്റിലേക്കുള്ള അദ്ദേഹത്തി​െൻറ മാറ്റം'; വിമാനയാത്രയിലെ അനുഭവം പങ്കുവെച്ച്​ ദയാനിധി മാരൻ

text_fields
bookmark_border
രാഷ്​ട്രീയക്കാരനിൽ നിന്ന്​ പൈലറ്റിലേക്കുള്ള അദ്ദേഹത്തി​െൻറ മാറ്റം; വിമാനയാത്രയിലെ അനുഭവം പങ്കുവെച്ച്​ ദയാനിധി മാരൻ
cancel

ചെന്നൈ: പാർലമെൻററി എസ്റ്റിമേറ്റ്​ കമ്മിറ്റിയിൽ പ​െങ്കടുത്തതിന്​ ശേഷം ഡൽഹിയിൽ നിന്ന്​ ചെന്നൈയിലേക്ക്​ പറക്കാനായി ഇൻഡിഗോയുടെ വിമാനത്തിൽ കയറി മുൻ സീറ്റിലിരിക്കുകയായിരുന്ന ഡി.എം.കെ എം.പി ദയാനിധി മാര​െൻറ മുന്നിലേക്ക്​ പൈലറ്റ്​ വേഷത്തിൽ ഒരാളെത്തി. 'നിങ്ങളും ഇൗ വിമാനത്തിലാണല്ലേ.. പോകുന്നത്​' എന്ന്​ അദ്ദേഹം ചോദിക്കുകയും ചെയ്​തു. മാസ്​ക്​ ധരിച്ചിരുന്നതിനാൽ ദയാനിധി മാരന്​ ആളെ മനസിലായില്ല. എന്നാൽ ശബ്​ദം എവിടെയോ കേട്ട്​ മറന്നതായിരുന്നു. പൈലറ്റ്​ മാസ്​ക്​ നീക്കിയതോടെ അദ്ദേഹം അത്ഭുതപ്പെട്ടു.

പാർലമെൻററി എസ്റ്റിമേറ്റ്​ കമ്മിറ്റിയിൽ തനിക്കൊപ്പം പ​െങ്കടുത്ത ബിഹാറില്‍നിന്നുള്ള ലോക്‌സഭാ ബി.ജെ.പി എംപിയും മുൻ മന്ത്രിയുമായ രാജീവ്​ പ്രതാപ്​ റൂഡിയായിരുന്നു അത്​. ട്വിറ്ററിൽ 'ഒാർമയിലേക്ക്​ ഒരു വിമാനയാത്ര' എന്ന തല​​ക്കെ​േട്ടാടെ ഇൗ അനുഭവത്തെ കുറിച്ചുള്ള ഒരു കുറിപ്പും ദയാനിധി മാരൻ പങ്കുവെച്ചു.

'പാര്‍ലമെൻററി എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തിനു ശേഷം ഡല്‍ഹിയില്‍നിന്ന് ചെന്നൈയിലേക്ക് തിരിച്ചത് 6 E 864 ഇന്‍ഡിഗോ വിമാനത്തിലായിരുന്നു. എ​െൻറ സീറ്റ് മുന്നിലത്തെ വരിയിലായിരുന്നു​. ബോര്‍ഡിങ് പൂര്‍ത്തിയായതായി അറിയിപ്പ് വന്നതിനു ശേഷം പൈലറ്റി​െൻറ വേഷം ധരിച്ച ഒരാള്‍ എ​െൻറ അടുത്തേക്ക്​ വന്നു. 'നിങ്ങളും ഈ വിമാനത്തിലാണോ പോകുന്നത്', എന്ന്​ അദ്ദേഹം ചോദിച്ചു.

സ്വരം പരിചിതമായി തോന്നിയിരുന്നു, എന്നാൽ മാസ്‌ക് വെച്ചിരുന്നതിനാല്‍ ആളാരാണെന്ന്​ മനസിലായില്ല. തൊട്ടടുത്ത നിമിഷം തന്നെ എനിക്ക്​ ആളെ മനസ്സിലായി, എ​െൻറ മുന്നിലുള്ളത്​ ബി.ജെ.പി എം.പിയും മുന്‍ മന്ത്രിയുമായ രാജീവ് പ്രതാപ് റൂഡിയാണ്....!

രണ്ടു മണിക്കൂര്‍ മുമ്പ്​ പാര്‍ലമെൻററി എസ്റ്റിമേറ്റ് കമ്മിറ്റി യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ ഞങ്ങള്‍ ഒരുമിച്ചുണ്ടായിരുന്നു. എനിക്ക്​ വിശ്വസിക്കാന്‍ കഴിഞ്ഞില്ല, ഒരു രാഷ്ട്രീയക്കാരനില്‍നിന്ന് പൈലറ്റിലേക്കുള്ള അദ്ദേഹത്തി​െൻറ മാറ്റം! എ​െൻറ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ രാജീവ് പ്രതാപ് റൂഡിക്കൊപ്പമുള്ള ഈ യാത്രകൊണ്ട് ഞാന്‍ ബഹുമാനിതനായിരിക്കുന്നു. നന്ദി ക്യാപ്റ്റന്‍', - ഡി.എം.കെ എം.പി ദയാനിധി മാരന്‍ കുറിച്ചു.......

പൈലറ്റ് ലൈസന്‍സ് നിലനിര്‍ത്താനായി​ രാജീവ് പ്രതാപ് റൂഡി ഇടയ്ക്ക് സ്വകാര്യ കമ്പനികളുടെ വിമാനങ്ങള്‍ പറത്താറുണ്ട്. അതുകൊണ്ടാണ്​ അദ്ദേഹം ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ എയര്‍ലൈന്‍സിൽ പൈലറ്റായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Rajiv Pratap RudyIndiGo flightDayanidhi Maran
News Summary - A Flight To Remember DMK MP Dayanidhi Maran
Next Story