Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡൽഹിയിലെ കണ്ണാശുപത്രിയിൽ തീപിടിത്തം; രോഗികളെ രക്ഷപ്പെടുത്തി

text_fields
bookmark_border
delhi Paschim Vihar Eye Hospital fire
cancel

ന്യൂഡൽഹി: ഡൽഹിയിലെ പശ്ചിം വിഹാറിലെ സ്വകാര്യ കണ്ണാശുപത്രിയിൽ തീപിടിത്തം. ഉച്ചക്ക് 11.35നാണ് ഐ മന്ത്ര ആശുപത്രിയിലെ രണ്ടാം നിലയിൽ തീപിടിത്തമുണ്ടായത്.

ആശുപത്രിക്കുള്ളിൽ ഉണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ചു. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. തീ അടക്കാനുള്ള ശ്രമങ്ങൾ അഗ്നിശമനസേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

മേയ് 25നാണ് കിഴക്കൻ ഡൽഹിയിലെ വിവേക് നഗറിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴ് നവജാതശിശുക്കൾ പൊള്ളലേറ്റ് മരിച്ചത്. ബേബി കെയർ ന്യൂ ബോൺ ഹോസ്പിറ്റലിലാണ് തീപിടിത്തമുണ്ടായത്. 12 നവജാതശിശുക്കളെ രക്ഷപ്പെടുത്തി.

തീപിടിത്തത്തിന് പിന്നാലെ നടത്തിയ പരിശോധനയിൽ വിവേക് നഗറിലെ ആശുപത്രിയിൽ എമർജൻസി എക്സിറ്റ് സംവിധാനമില്ലെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രി ഉടമ അടക്കം രണ്ടുപേരെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് പൊലീസ് കസ്റ്റഡിയിൽവിട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A fire broke out at the Eye Hospital in Paschim Vihar
Next Story