ഖത്തറിലെ പോലെ ഒരു ഉൽസവം ഇന്ത്യയിലുമുണ്ടാകും, അന്ന് ത്രിവർണ പതാകക്കായി ജനം ആർത്തു വിളിക്കും -മോദി
text_fieldsഷില്ലോങ്: ഖത്തറിലെ പോലെ ഒരു ഉൽസവം ഒരിക്കൽ ഇന്ത്യയിലും നടക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. അന്ന് ത്രിവർണ പതാകക്കായി ജനം ആർത്തുവിളിക്കും. അങ്ങനൊരു കാലം വിദൂരമല്ലെന്നും മേഘാലയിലെ ഷില്ലോങ്ങിൽ മോദി പറഞ്ഞു.
ഷില്ലോങ്ങിൽ നോർത്ത് ഈസ്റ്റേൺ കൗൺസിലിന്റെ ജൂബില ആഘോഷങ്ങളിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
''നമ്മളെല്ലാം ഖത്തറിലെ കളിയാണ് നോക്കുന്നത്. അവിടെ കളത്തിൽ ഇറങ്ങിയിരിക്കുന്ന വിദേശ ടീമുകളെ നോക്കുന്നു. അത് പോലൊരു ഉൽസവം ഇന്ത്യയിൽ നമ്മൾ നടത്തും. അന്ന് ത്രിവർണ പതാകക്ക് വേണ്ടി ജനം ആർത്തുവിളിക്കും. നമ്മുടെ യുവതയിൽ എനിക്ക് വിശ്വാസമുണ്ട്. അതിനാൽ ആ കാലം വിദൂരമല്ലെന്ന് എനിക്ക് ഉറപ്പാണ്''-മോദി പറഞ്ഞു.
കേന്ദ്രമന്ത്രിമാരായ അമിത് ഷാ, ജി. കിഷൻ റെഡ്ഡി എന്നിവരും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

