ഉളളിയും വെളുത്തുളളിയും കഴിക്കില്ല; വിവാഹമോചനം അനുവദിച്ച് കോടതി
text_fieldsഅഹ്മദാബാദ്: 23 വർഷം നീണ്ടുനിന്ന ദാമ്പത്യം വിവാഹമോചനത്തിൽ കലാശിച്ചത് ഉളളിയും വെളുത്തുളളിയും കാരണം. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശികളുടെ വിവാഹമോചനത്തിന് കാരണമായത് ഉളളിയും വെളുത്തുളളിയും കഴിക്കാത്തതിനെ തുടർന്ന് ദീർഘകാലമായി നീണ്ടുനിന്ന തർക്കം. 2002ലാണ് അഹ്മദാബാദ് സ്വദേശികളുടെ വിവാഹം. യുവതി സ്വാമി നാരായൺ എന്ന സമുദായത്തിലെ വ്യക്തിയായിരുന്നു. ഉളളിയും വെളുത്തുളളിയും കഴിക്കാത്ത ജീവിതശൈലി പിന്തുടരുന്നവരാണിവർ.
യുവാവിന്‍റെ വീട്ടിലുള്ളവർ ഉളളിയും വെളുത്തുളളിയും കഴിക്കുന്നവരാണ്. യുവാവിന്‍റെ അമ്മ യുവതിക്ക് ഉളളിയും വെളുത്തുളളിയും ചേർക്കാത്ത ഭക്ഷണം പാകം ചെയ്താണ് നൽകാറുളളത്. കുടുംബത്തിലെ ഭക്ഷണരീതിയിലെ വ്യത്യാസമാണ് ദമ്പതികൾക്കിടയിൽ തർക്കം ഉണ്ടാകാൻ കാരണമായത്.
തർക്കങ്ങൾ തുടർന്നതോടെ 2007ൽ യുവതി കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് പോയി. തുടർന്ന് 2013ൽ യുവാവ് വിവാഹമോചനത്തിനായി അപേക്ഷ നൽകി. പീഡനത്തിന് ഇരയായെന്നും തന്നെ ഉപേക്ഷിച്ചെന്നും യുവാവ് പരാതിയിൽ ചൂണ്ടിക്കാട്ടി. 2024ൽ കുടുംബകോടതി ഇവർക്ക് വിവാഹമോചനം അനുവദിച്ചു.
എന്നാൽ, യുവതി ഗുജറാത്ത് ഹൈകോടതിയിൽ വിവാഹമോചനത്തെ ചോദ്യം ചെയ്ത് കൊണ്ട് ഹരജി സമർപ്പിച്ചു. കോടതി നടപടികൾക്കിടയിൽ വിവാഹമോചനത്തെ എതിർക്കുന്നില്ലെന്നും വ്യക്തമാക്കി. ഇതോടെ അപ്പീൽ തളളികൊണ്ട് അഹ്മദാബാദ് കോടതിവിധി ഗുജറാത്ത് ഹൈകോടതി ശരിവെക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

