Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ക്ഷേത്രത്തിനടുത്ത​...

​ക്ഷേത്രത്തിനടുത്ത​ പന്തലിൽ പ്രവേശിച്ച ദലിത്​ യുവാവിനെ തല്ലിക്കൊന്നു

text_fields
bookmark_border
mob lynching
cancel

രു​ദ്ര​പൂ​ർ: മ​ത​പ​ര​മാ​യ ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന​തി​നി​ടെ മ​ദ്യ​പി​ച്ച് ക്ഷേ​ത്ര​ത്തി​ന​ടു​ത്ത പ​ന്ത​ലി​ൽ പ്ര​വേ​ശി​ച്ചു എ​ന്ന്​ ആ​രോ​പി​ച്ച്​ ദ​ലി​ത്​ യു​വാ​വി​നെ മ​ർ​ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ര​ഖ​ണ്ഡി​ലെ ഉ​ദ്ദം​സി​ങ്​ ന​ഗ​റി​ൽ ചൊ​വ്വാ​ഴ്​​ച​യാ​ണ്​​ സം​ഭ​വം. ഇ​വി​ട​​ത്തെ ദു​ർ​ഗ മ​ന്ദി​റി​ന​ടു​ത്തു​ള്ള പ​ന്ത​ലി​ന്​ പു​റ​ത്ത്​ റോ​ഡ​രി​കി​ൽ ജോ​ണി സാ​ഗ​ർ എ​ന്ന യു​വാ​വ്​ വേ​ദ​ന​യാ​ൽ​ പു​ള​ഞ്ഞ്​ അ​ർ​ധ​ബോ​ധാ​വ​സ്​​ഥ​യി​ൽ കി​ട​ന്ന​ത്​ സ​മീ​പ​ത്തെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന്​ മ​ന​സ്സി​ലാ​യ​താ​യി സീ​നി​യ​ർ പൊ​ലീ​സ്​ സൂ​പ്ര​ണ്ട്​ ഡി.​എ​സ്.​ കു​ൻ​വ​ർ പ​റ​ഞ്ഞു.

മൂ​ന്നു മ​ണി​ക്കൂ​റോ​ളം നേ​രം ഒ​രാ​ൾ പോ​ലും സ​ഹാ​യ​ത്തി​നെ​ത്തി​യി​​ല്ല. ഒ​ടു​വി​ൽ സ​മീ​പ​ത്തു​കൂ​ടെ ക​ട​ന്നു​പോ​യ ചി​ല​ർ ചേ​ർ​ന്ന്​ ​ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ഇ​യാ​ൾ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും പ​ന്ത​ലി​നു​ള്ളി​ലു​ള്ള​വ​രു​മാ​യു​ണ്ടാ​യ വാ​ക്കേ​റ്റ​ത്തി​നൊ​ടു​വി​ൽ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന​വ​ർ മ​ർ​ദി​ച്ച​വ​ശ​നാ​ക്കി പു​റ​ത്തേ​ക്കെ​റി​യു​ക​യാ​യി​രു​ന്നു​വെ​ന്നും​ ദൃ​ക്​​സാ​ക്ഷി പ​റ​ഞ്ഞ​താ​യി പൊ​ലീ​സ്​ അ​റി​യി​ച്ചു.

29കാ​ര​നാ​യ ജോ​ണി​യു​ടെ ഭാ​ര്യ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന്​ അ​ജ്ഞാ​ത​ർ​ക്കെ​തി​രെ കൊ​ല​ക്കു​റ്റ​ത്തി​ന്​ കേ​സ്​ എ​ടു​ത്തി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ളെ തി​രി​ച്ച​റി​യാ​ൻ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:atrocities against dalitsmob lynching
News Summary - A Dalit youth was beaten to death when he entered a pandal near the temple
Next Story