Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hyderabad airport
cancel
Homechevron_rightNewschevron_rightIndiachevron_rightഎയർപോർട്ടിൽ പൈപ്പിലെ...

എയർപോർട്ടിൽ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് ഒരാൾ​ മരിച്ചു

text_fields
bookmark_border

ഹൈദരാബാദ്​: രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രെയിനേജ് പൈപ്പ്ലൈനിൽ നിന്നുള്ള വിഷവാതകം ശ്വസിച്ച് ഒരാൾ മരിച്ചു. മറ്റു രണ്ടുപേരെ വിമാനത്താവളത്തിലെ ആശുപത്രിയിലേക്ക്​ മാറ്റി. വ്യാഴാഴ്ച രാത്രി എട്ടിനാണ് സംഭവം.

വിമാനത്താവളത്തിലെ പൈപ്പ്​ ലൈനിലെ ചോർച്ച പരിഹരിക്കാൻ വന്ന പ്ലംബർ നരസിംഹ റെഡ്ഡി (42) ആണ്​ മരിച്ചത്​. സീലിങ്ങിന്​ മുകളിലെ പൈപ്പാണ്​ പൊട്ടിയത്​. ഇതിന്​ മുകളിലേക്ക്​ മൂവരും ​കോവണി ഉപയോഗിച്ചാണ്​​ കയറിയത്​.

തുടർന്ന്​ ചോർച്ചയുള്ള ഭാഗത്ത്​ ആസിഡ്​ ഒഴിച്ചു. ഇതിനെ തുടർന്നുണ്ടായ പുക​ ശ്വസിച്ചതോടെ ഇവർക്ക്​ ശ്വാസ തടസ്സം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലുമ നരസിംഹ റെഡ്ഡിയെ രക്ഷിക്കാനായില്ലെന്ന്​ ഡെപ്യൂട്ടി പൊലീസ് കമീഷണർ പ്രകാശ് റെഡ്ഡി പറഞ്ഞു.

മറ്റ് രണ്ട് പേർ സുരക്ഷിതരാണ്. മൃതദേഹം പോസ്​റ്റുമോർട്ടത്തിനായി ഗാന്ധി ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം അറിയിച്ചു.

ഫേബർ സിന്ദൂരി ഫെസിലിറ്റി മാനേജ്‌മെൻറ്​ സർവിസസിൽ ജോലി ചെയ്യുകയായിരുന്നു നരസിംഹ റെഡ്ഡി. കമ്പനിക്കെതിരെ അശ്രദ്ധമൂലമുള്ള മരണത്തിന്​ ഐ.പി.സി 304 എ വകുപ്പ്​ പ്രകാരം കേസെടുത്തിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportdeath
News Summary - A cleaning worker at the airport died after inhaling poisonous gas
Next Story