അധ്യാപകനിൽ മതിപ്പുളവാക്കുവാൻ മോഹിക്കുന്ന കുട്ടി, പക്ഷെ ഒന്നിലും അഭിരുചിയില്ല- രാഹുലിനെക്കുറിച്ച് ഒബാമ
text_fieldsന്യൂഡല്‍ഹി: മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ പുസ്തകത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെക്കുറിച്ച് പരാമര്‍ശം. "എ പ്രോമിസ്ഡ് ലാൻഡ്' എന്ന ഒബാമയുടെ രാഷ്ട്രീയ ഓർമക്കുറിപ്പുകളിലാണ് രാഹുൽ ഗാന്ധിയെക്കുറിച്ച് പറയുന്നത്. അധ്യാപകനില്‍ മതിപ്പ് ഉണ്ടാക്കാന്‍ തീവ്രമായി ആഗ്രഹിക്കുന്ന വിദ്യാര്‍ഥിയാണെങ്കിലും ആ വിഷയത്തില്‍ മുന്നിട്ട് നില്‍ക്കാനുള്ള അഭിരുചിയോ ഉത്സാഹമോ ഇല്ലാത്ത ആളാണ് രാഹുലെന്നാണ് ഒബാമ പറയുന്നത്.
പാഠ്യക്രമവുമായി ബന്ധപ്പെട്ട പ്രവൃത്തികളെല്ലാം ചെയ്ത് അധ്യാപകന്റെ മതിപ്പ് നേടാൻ തീവ്രമായി രാഹുൽ ആഗ്രഹിക്കുന്നു. അതേസമയം വിഷയവുമായി ബന്ധപ്പെട്ട് അഭിരുചിയോ, അതിനോട് അഭിനിവേശമോ ഇല്ലാത്ത വിദ്യാർഥിയെ പോലെയാണ് രാഹുലെന്നും ഒബാമ പുസ്തകത്തിൽ കുറിച്ചു. ഒബാമയുടെ രാഷ്ട്രീയവും വ്യക്തിപരവുമായ ജീവിതത്തെ കുറിച്ച് പരാമർശിക്കുന്ന പുസ്തകത്തിൽ വൈറ്റ് ഹൗസിലെ എട്ടുവർഷം നീണ്ട ജീവിതത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്.
മൻമോഹൻ സിംഗ്, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമേ, യു.എസിലെ അടക്കം മറ്റ് നിരവധി നേതാക്കളെ ഒബാമ പരാമർശിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

