Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘രക്തസാക്ഷിത്വം വരിച്ച...

‘രക്തസാക്ഷിത്വം വരിച്ച ധീരൻ’; ഖാംനഈ കൊല്ലപ്പെട്ടതിൽ പ്രതിഷേധം നടത്തി ഛത്തീസ്ഗഡ്

text_fields
bookmark_border
‘രക്തസാക്ഷിത്വം വരിച്ച ധീരൻ’; ഖാംനഈ കൊല്ലപ്പെട്ടതിൽ പ്രതിഷേധം നടത്തി ഛത്തീസ്ഗഡ്
cancel
camera_alt

protest in chatisgarh

റായ്പൂർ: യു.എസ് -ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഛത്തീസ്ഗഡിൽ പോസ്റ്ററുകളും ലഘുലേഖകളും. ഷിയാ മുസ്‍ലിം ഭൂരിപക്ഷ മേഖലയായ മോമിൻപാറ പ്രദേശത്താണു പോസ്റ്ററുകൾ കണ്ടതെന്നു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഖാംനഈ യെ പ്രകീർത്തിക്കുന്ന പോസ്റ്ററുകളും യു.എസിനെയും ഇസ്രായേലിനെയും വിമർശിക്കുന്ന ലഘുലേഖകളുമാണു കണ്ടെത്തിയത്. രക്തസാക്ഷിത്വം വരിച്ച ധീരനായിരുന്നു ഖാംനഈ യെന്നാണു പോസ്റ്ററുകളിലൊന്നിൽ ഹിന്ദിയിൽ എഴുതിയിരുന്നത്.

കറുത്ത കുർത്ത ധരിച്ച ഒരു കൂട്ടം ആളുകൾ ട്രംപിനും നെതന്യാഹുവിനും എതിരെ മുദ്രാവാക്യം വിളിച്ചതായും റിപ്പോർട്ടുണ്ട്. സംഭവ സ്ഥലത്ത് പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

അതേസമയം ഛത്തീസ്ഗഡിൽ നിന്ന് ഇറാനിലേക്കും ഗൾഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്ത എല്ലാവരുടെയും രേഖകൾ സർക്കാരിന്റെ പക്കലുണ്ടെന്നു ഉപമുഖ്യമന്ത്രി വിജയ് ശർമ്മ മാധ്യമപ്രവർത്തകരോട് പറഞ്ഞു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChhattisgarhProtestsmartyrAyatollah Ali Khamenei
News Summary - 'A brave martyr'; Chhattisgarh protests Khamenei's killing
Next Story