ബി.ആർ.എസിന് തിരിച്ചടി; തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറി വാറങ്കൽ ലോക്സഭാ സ്ഥാനാർഥി
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി പാർട്ടിയ്ക്ക് കനത്ത തിരിച്ചടി. വാറങ്കൽ ലോക്സഭാ സ്ഥാനാർഥിയും മുൻ തെലങ്കാന ഉപമുഖ്യമന്ത്രിയുടെ മകളുമായ ഡോ. കഡിയം കാവ്യ തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു.
ബി.ആർ.എസ് പ്രസിഡന്റും തെലങ്കാന മുൻ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖർ റാവുവിന് അയച്ച കത്തിലാണ് കഡിയം കാവ്യ തെരഞ്ഞെടുപ്പിൽ നിന്ന് താൻ പിന്മാറുകയാണെന്ന് അറിയിച്ചത്. അഴിമതി, കയ്യേറ്റങ്ങൾ, ഫോൺ ചോർത്തൽ, മദ്യ കുംഭകോണം തുടങ്ങിയ പാർട്ടിയ്ക്ക് നേരെയുള്ള ആരോപണങ്ങളിൽ കാവ്യ ആശങ്ക അറിയിച്ചു.
ജില്ലയിലെ ബി.ആർ.എസ് പ്രവത്തകകർക്കിടയിലെ പ്രശ്നങ്ങളും പാർട്ടിക്ക് ദോഷകരമായി ബാധിക്കുമെന്നും കാവ്യ പറഞ്ഞു. പാർട്ടിയുടെ സ്ഥാനാർഥിയായി തന്നെ പ്രഖ്യാപിച്ചതിൽ നന്ദി പറഞ്ഞ കാവ്യ, തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതിൽ ബി.ആർ.എസ്.പ്രവർത്തകരോട് മാപ്പു പറയുകയും ചെയ്‌തു.
നിലവിലെ എം.പിയായ പസുനൂരി ദയാകറിനെ മാറ്റിയാണ് കാവ്യയെ മത്സരിപ്പിക്കാൻ ബി.ആർ.എസ് തീരുമാനിച്ചത്. തുടർന്ന് ദായകർ കോൺഗ്രസിൽ ചേർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

