Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബംഗാളിൽ യുവതിയെ നഗ്നയാക്കി റോഡിലൂടെ വലിച്ചിഴച്ച് ക്രൂരമായി മർദിച്ച് ബി.ജെ.പി നേതാവ്

text_fields
bookmark_border
harassment against women
cancel

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും സ്ത്രീകൾക്കെതിരെ അക്രമം. പശ്ചിമബംഗാളിലെ നന്ദിഗ്രാമിൽ ബി.ജെ.പി നേതാവ് യുവതിയെ നഗ്നയാക്കി മർദിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. നന്ദിഗ്രാം ബി.ജെ.പി ബൂത്ത് പ്രസിഡന്റ് തപൻ ദാസ് ആണ് യുവതിയെ മർദിച്ചത്.

യുവതി കുടുംബത്തോടൊപ്പം വീട്ടിരിക്കുമ്പോൾ പെട്ടന്ന് തപൻ ദാസ് വീട്ടിലേക്ക് കയറിവന്ന് യുവതിയെ മർദിക്കുകയായിരുന്നു. തുടർന്ന് യുവതിയെ വീടിന് പുറത്തേക്ക് കൊണ്ടുപോവുകയും നഗ്നയാക്കി റോഡിലൂടെ വലിച്ചിഴയ്ക്കുകയും മർദിക്കുകയുമായിരുന്നു. സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതികൾ ഓടി രക്ഷപ്പെട്ടു.

താൻ ബി.ജെ.പിയിൽ നിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് മാറിയതാണ് പ്രതികൾ മർദിക്കാനുള്ള കാരണമെന്നാണ് യുവതി പറയുന്നത്. എന്നാൽ സംഭവം ബി.ജെ.പി നിഷേധിച്ചു. മർദനത്തിന് കാരണം കുടുംബപ്രശ്നമാണെന്നും രാഷ്ട്രീയമല്ലെന്നും ബി.ജെ.പി പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A BJP leader dragged a young woman naked on the road and brutally beat her in Bengal.
Next Story