Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 73കാരൻ അറസ്റ്റിൽ

text_fields
bookmark_border
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചതിന് 73കാരൻ അറസ്റ്റിൽ
cancel

നവി മുംബൈ: നവി മുംബൈയിലെ പഞ്ച്ഷീൽ നഗർ ചേരി സമുച്ചയത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്തതിന് 73 കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.

കുട്ടിയുടെ കുടുംബം റബാലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റബാലെ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണ നിയമപ്രകാരം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

പ്രതിയും ഇ​​രയും അകന്ന ബന്ധുക്കളാണെന്നും കട്കരി പാടയിൽ താമസിക്കുന്നവരാണ്. നിയമനടപടികൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A 73-year-old man was arrested for torturing a minor
Next Story