എസ്.എസ്.എൽ.സി വിജയാഘോഷത്തിനിടെ 16കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു; ക്രൂരത വിവാഹം അധികൃതർ തടഞ്ഞതിന്
text_fieldsമീന, പ്രകാശ്
മംഗളൂരു: കുടക് ജില്ലയിലെ സോമവർപേട്ടയിൽ എസ്.എസ്.എൽ.സി പരീക്ഷയിലെ വിജയം ആഘോഷിക്കുന്നതിനിടെ 16കാരിയെ യുവാവ് കഴുത്തറുത്ത് കൊന്നു. സുർലബ്ബി ഗവ. ഹൈസ്കൂളിൽ നിന്ന് പരീക്ഷ എഴുതിയ യു.എസ്. മീനയാണ്(16) കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ തലയുമായി സ്ഥലംവിട്ട പ്രതി കെ. പ്രകാശിനെ(32) കണ്ടെത്താൻ പൊലീസ് തിരച്ചിൽ പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച പ്രഖ്യാപിച്ച പത്താംതരം പൊതുപരീക്ഷ ഫലത്തിൽ മീന 365ൽ 314 മാർക്കുകൾ നേടിയിരുന്നു. കുടുംബം ഈ വിജയം ആഘോഷിക്കുന്നതിനിടെ രാത്രി വീട്ടിലെത്തിയ യുവാവ് മീനയുടെ രക്ഷിതാക്കളുമായി വാക്കുതർക്കത്തിലേർപ്പെട്ടതായി പൊലീസ് പറയുന്നു
പ്രകാശും മീനയും തമ്മിലുള്ള വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ, പൊലീസിനൊപ്പം വീട് സന്ദർശിച്ച സാമൂഹിക ക്ഷേമ വകുപ്പ് അധികൃതർ രക്ഷിതാക്കൾക്ക് ബോധവത്കരണം നടത്തിയതിനെ തുടർന്ന് കുട്ടിക്ക് 18 വയസായ ശേഷമേ വിവാഹം നടത്തൂവെന്ന ധാരണയിലെത്തി.
ഇതറിഞ്ഞ പ്രതിശ്രുത വരൻ വിവാഹം നേരത്തെ നിശ്ചയിച്ചതുപോലെ നടത്തണമെന്ന് ശഠിച്ചു. മാതാപിതാക്കളെ അക്രമിച്ച ശേഷം മീനയെ വലിച്ചിഴച്ച് കൊണ്ടുപോയി തല അറുത്തുമാറ്റുകയായിരുന്നു. ജില്ല പൊലീസ് സൂപ്രണ്ട് കെ. രാമരാജൻ സംഭവസ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

