Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅനുജത്തിയെ ബലാത്സംഗം...

അനുജത്തിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ കൈ അരിഞ്ഞെടുത്ത്​ 15കാരി

text_fields
bookmark_border
അനുജത്തിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ കൈ അരിഞ്ഞെടുത്ത്​ 15കാരി
cancel

ഹൈദരാബാദ്​: യു.പിയി​ലെ ഹാഥറസ്​ അടക്കം നടുക്കമുളവാക്കുന്ന ബലാത്സംഗ വാർത്തകൾക്കിടയിൽ ആന്ധ്രയിൽനിന്നും വേറിട്ട വാർത്ത. കുഞ്ഞനുജത്തിയെ ആക്രമിക്കാൻ തുനിഞ്ഞവ​െൻറ കൈ അരിഞ്ഞെടുത്ത്​ 15കാരിയുടെ പ്രതിരോധം. ചിറ്റൂർ ജില്ലയിലെ തിരുമലരെടിപ്പള്ളി ഗ്രാമത്തിലാണ്​ സംഭവം.

നാൽക്കാലികൾക്കുള്ള തീറ്റക്കായി വനമേഖലയിലെത്തിയതായിരുന്നു ഇരുവരും. ഇവരെ പിന്തുടർന്ന ശങ്കരപ്പ എന്നയാൾ​ കുട്ടിയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. അനുജത്തിയുടെ അലറിക്കരച്ചിൽ കേട്ട്​ ഓടിയെത്തിയ പെൺകുട്ടി അയാളെ താക്കീത്​ ചെയ്​തു.

എന്നാൽ, ഇത്​ അവഗണിച്ച്​ ആക്രമണം തുടരവെ കൈയിലുള്ള അരിവാളുകൊണ്ട്​ കൈത്തണ്ടക്ക്​ വെട്ടുകയായിരുന്നു. തുടർന്നാണ്​ കുട്ടി ഇയാളുടെ പിടിയിൽനിന്ന്​ മുക്​തയായത്​. അടുത്ത ആക്രമണം ഭയന്ന ശങ്കരപ്പ അവിടെനിന്നും ഓടി രക്ഷപ്പെടുകയായിരുന്നു.

പിന്നീട്​ മാതാപിതാക്കൾക്കൊപ്പം ഇരുവരും രാമസുന്ദരം പൊലീസ്​ സ്​റ്റേഷനിലെത്തി പരാതി നൽകി. ശങ്കരപ്പയെ അറസ്​റ്റ്​ ചെയ്​ത പൊലീസ്​ ഇയാളെ ആശുപത്രിയിലാക്കി. പോക്​സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rape attempthand chopped
News Summary - A 15-year-old girl chopped hand of man who tried to rape her younger sister
Next Story