വിദ്യാർഥികൾ തമ്മിലുള്ള വഴക്കിനിടെ കുത്തേറ്റ പന്ത്രണ്ടാം ക്ലാസുകാരൻ മരിച്ചു
text_fieldsന്യൂഡൽഹി: തെക്ക് കിഴക്കൻ ഡൽഹിയിലെ ഓഖ്ല മേഖലയിൽ വിദ്യാർഥികൾ ഗ്രൂപ്പ് തിരിഞ്ഞു നടത്തിയ വഴക്കിനെനിടെ പന്ത്രണ്ടാം ക്ലാസ് വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഓഖ്ലയിലെ ജെജെ ക്യാമ്പിലെ താമസക്കാരനായ 18 കാരനാണ് മരിച്ചത്. കൽക്കാജി സ്കൂളിലെ വിദ്യാർഥിയായിരുന്നു.
ഹൻസ്രാജ് സേത്തി പാർക്കിന് സമീപമാണ് വിദ്യാർഥികൾ തമ്മിൽ വഴക്കുണ്ടായത്. ഇതിനിടെ കുട്ടിയുടെ നെഞ്ചിൽ കുത്തേൽക്കുകയായിരുന്നു. കുട്ടിയെ പൂർണിമ സേതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരണത്തിന് കീഴടങ്ങിയതായി പൊലീസ് അറിയിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 302 (കൊലപാതകം) പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടുണ്ടെന്നും പ്രതികളെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

