Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right99.9 ശതമാനം...

99.9 ശതമാനം കോൺഗ്രസുകാരും രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നു -രൺദീപ്​ സുർജേവാല

text_fields
bookmark_border
99.9 ശതമാനം കോൺഗ്രസുകാരും രാഹുൽ ഗാന്ധി അധ്യക്ഷനാകാൻ ആഗ്രഹിക്കുന്നു -രൺദീപ്​ സുർജേവാല
cancel

ന്യൂഡൽഹി: ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങൾ ഉടൻ തുടങ്ങുമെന്നും 99.9 ശതമാനം ആളുകളും രാഹുൽ ഗാന്ധി തന്നെ പാർട്ടിയെ നയിക്കണമെന്നാണ്​ താൽപര്യപ്പെടുന്നതെന്നും കോൺഗ്രസ്​ ​വക്താവ്​ രൺദീപ്​ സുർജേവാല.

പ്രസിഡൻറിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട്​ അടുത്ത 10 ദിവസങ്ങൾക്കുള്ളിൽ ​സോണിയ ഗാന്ധി മുതിർന്ന നേതാക്കളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ നേതൃമാറ്റം ആവശ്യപ്പെട്ട്​ കൊണ്ട്​ കത്ത്​ നൽകിയ 23നേതാക്കളുമായി നടക്കുന്ന ചർച്ചകളിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംബന്ധിക്കും.

'അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടികൾ ഉടൻ ആരംഭിക്കും. ആൾ ഇന്ത്യ കോൺഗ്രസ്​ കമ്മിറ്റി അംഗങ്ങൾ, കോൺഗ്രസ് അംഗങ്ങൾ എന്നിവരടങ്ങുന്ന ഇലക്​ട്രൽ കോളജ്​ ഏറ്റവും അനുയോജ്യനായ വ്യക്തിയെ തെരഞ്ഞെടുക്കും' -സുർജേവാല പറഞ്ഞു. ​

'ഞാനടക്കം 99.9 ശതമാനം ആളുകളും രാഹുൽ ഗാന്ധി അധ്യക്ഷ സ്​ഥാനം ഏറ്റെടുക്കണമെന്നാഗ്രഹിക്കുന്നു. അന്തിമ തീരുമാനം അദ്ദേഹത്തി​േൻറതാണ്​' -അദ്ദേഹം കൂട്ടിച്ചേർത്തു. 2017ൽ സോണിയ ഗാന്ധിയിൽ നിന്നും പാർട്ടി നേതൃത്വം ഏറ്റെടുത്ത രാഹുൽ 2019 ലോക്​സഭ തെരഞ്ഞെടുപ്പിലെ തോൽവിക്ക്​ പിന്നാലെ രാജിവെച്ചിരുന്നു.

ഗാന്ധി കുടുംബത്തിന്​ പുറത്ത്​ നിന്ന്​ ഒരാൾ പാർട്ടിയെ നയിക്കണമെന്ന നിലപാടിലാണ്​ രാഹുൽ. മുതിർന്ന നേതാക്കളടക്കം രാഹുലി​െൻറ തീരുമാനം മാറ്റാൻ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാഹുലിനായി മുറവിളി ഉയരുന്നുണ്ടെങ്കിലും അദ്ദേഹത്തി​െൻറ നിലപാടിൽ മാറ്റം സംഭവിച്ചിട്ടില്ലെന്നാണ്​ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്​.

ലോക്​സഭ തെരഞ്ഞെടുപ്പ്​ തോൽവിക്ക്​ പിന്നാലെ കോൺഗ്രസിന്​ തൊട്ടതെല്ലാം പിഴക്കുകയാണ്​. ​അധികാരക്കൊതി മൂത്ത്​ എം.എൽ.എമാർ മറുകണ്ടം ചാടിയതോടെ കർണാടകയിലും മധ്യപ്രദേശിലും ഭരണം നഷ്​ടമായി. രാജസ്​ഥാനിൽ എം.എൽ.എമാരെ ചാക്കിട്ട്​ പിടിച്ച്​ ഭരണം അട്ടിമറിക്കാൻ ബി.ജെ.പി ശ്രമം തുടരുകയാണ്​. ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ ഏറ്റവും മോശം പ്രകടനം കാഴ്​ചവെച്ച പാർട്ടിയായിരുന്നു കോൺഗ്രസ്​.

ഇതിനിടെ രാജസ്​ഥാനിലെയും കേരളത്തിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Randeep SurjewalacongressRahul Gandhi
Next Story