Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോവിഡ്​: രാജ്യത്ത്​ 24 മണിക്കൂറിനിടെ 279 മരണം, 10000ത്തിനടുത്ത് രോഗികൾ​

text_fields
bookmark_border
കോവിഡ്​: രാജ്യത്ത്​ 24 മണിക്കൂറിനിടെ 279 മരണം, 10000ത്തിനടുത്ത് രോഗികൾ​
cancel

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത്​ 279 പേർ കോവിഡ്​ ബാധിച്ച്​ മരിക്കുകയും 9,985 പേർക്ക്​ രോഗം സ്ഥിരീകരിക്കുകയും ചെയ്​തു. ഇതോടെ രാജ്യത്തെ ആകെ ​േകാവിഡ്​ ബാധിതരുടെ എണ്ണം 2,79,583 ആയി. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയമാണ്​ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്​.

രാജ്യത്ത്​ ഇതുവരെ 7,745 പേർ കോവിഡ്​ ബാധിച്ച​ു മരിച്ചു. 1,33,632 പേരാണ്​ ചികിത്സയിലുള്ളത്​. 1,35,205 പേർ രോഗമുക്തി നേടുകയും ഒരാൾ രാജ്യം വിടുകയും ചെയ്​തു.

90,787 പേർക്ക്​ രോഗം​ സ്ഥിരീകരിച്ച മഹാരാഷ്​ട്രയെയാണ്​​​ കോവിഡ് മോശമായി ബാധിച്ചത്​. 34,914 കോവിഡ്​ ബാധിതരുള്ള തമിഴ്​നാടാണ്​ തൊട്ടുപുറകിൽ​. 

ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചി​​​െൻറ​ (ഐ.സി.എം.ആർ) കണക്കനുസരിച്ച്​ 24 മണിക്കൂറിനുള്ളിൽ 1,45,216 സാമ്പിളുകളാണ്​ പരിശോധിച്ചത്​. 50,61,332 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചിട്ടുണ്ട്​.


 
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 9,985 more COVID-19 cases in India, 279 deaths in last 24 hours -india news
Next Story