Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅയോധ്യ വിധി...

അയോധ്യ വിധി പുനഃപരിശോധന 99 ശതമാനം മുസ്​ലിംകളും ആഗ്രഹിക്കുന്നുവെന്ന്​ വ്യക്തിനിയമ ബോർഡ്

text_fields
bookmark_border
അയോധ്യ വിധി പുനഃപരിശോധന 99 ശതമാനം മുസ്​ലിംകളും ആഗ്രഹിക്കുന്നുവെന്ന്​ വ്യക്തിനിയമ ബോർഡ്
cancel

ന്യൂ​ഡ​ൽ​ഹി: ബാ​ബ​​രി ഭൂ​മി കേ​സി​ൽ സു​പ്രീം​കോ​ട​തി വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നാ​ണ്​ 99 ശ​ത​മാ​നം മു​സ്​​ലിം​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന്​ അ​ഖി​ലേ​ന്ത്യ മു​സ്​​ലിം വ്യ​ക്തി​നി​യ​മ ബോ​ർ​ഡ്. വ്യ​ക്തി നി​യ​മ ബോ​ർ​ഡ്​ കേ​സി​ൽ ക​ക്ഷി​യ​ല്ലെ​ങ്കി​ൽ​കൂ​ടി വി​ധി​യി​ൽ ഡി​സം​ബ​ർ ഒ​മ്പ​തി​ന്​ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കു​മെ​ന്ന് നേ​ര​േ​ത്ത അ​റി​യി​ച്ചി​രു​ന്നു. അ​യോ​ധ്യ​യി​ൽ ബാ​ബ​രി മ​സ്​​ജി​ദ്​ നി​ല​നി​ന്നി​രു​ന്ന ഭൂ​മി​യി​ൽ സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ട്ര​സ്​​റ്റി​​െൻറ മേ​ൽ​നോ​ട്ട​ത്തി​ൽ ക്ഷേ​ത്രം പ​ണി​യാ​മെ​ന്ന്​ പ​ര​മോ​ന്ന​ത കോ​ട​തി​യു​ടെ അ​ഞ്ചം​ഗ ബെ​ഞ്ച്​ ന​വം​ബ​ർ ഒ​മ്പ​തി​ന്​ ഉ​ത്ത​ര​വി​ട്ടി​രു​ന്നു.

മു​സ്​​ലിം​ക​ൾ ഇ​പ്പോ​ഴ​ും രാ​ജ്യ​ത്തെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ൽ വി​ശ്വ​സി​ക്കു​ന്നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ്​ പു​നഃ​പ​രി​ശോ​ധ​ന ഹ​ര​ജി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ന്ന​തെ​ന്ന്​ ബോ​ർ​ഡ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മൗ​ലാ​ന വാ​ലി റ​ഹ്​​മാ​നി പ​റ​ഞ്ഞു. അ​തേ​സ​മ​യം, ഹ​ര​ജി ത​ള്ളാ​നു​ള്ള സാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്നു എ​ന്ന​തി​നാ​ൽ അ​ത്​ സ​മ​ർ​പ്പി​ക്കി​ല്ല എ​ന്ന്​ അ​ർ​ഥ​മി​െ​ല്ല​ന്നും റ​ഹ്​​മാ​നി പ​റ​ഞ്ഞു. അ​ത്​ ത​ങ്ങ​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്നും വി​ധി​യി​ൽ നി​ര​വ​ധി വൈ​രു​ധ്യ​ങ്ങ​ളു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​േ​ച്ച​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india newsReview Petitionbabri verdictayodhya land cse
News Summary - 99% Muslims want review of SC verdict on Ayodhya case: AIMPLB
Next Story