Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യയിലെ 99 ശതമാനം മുസ് ലിംകളും മതപരിവർത്തനം ചെയ്യപ്പെട്ടവർ -രാംദേവ്

text_fields
bookmark_border
ramdev
cancel

ന്യൂഡൽഹി: ഇന്ത്യയിലെ 99 ശതമാനം മുസ് ലിംകളും മതപരിവർത്തനം ചെയ്യപ്പെട്ടവരാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. മുസ് ലിംകളും ആദരിക്കുന്ന വ്യക്തിത്വമാണ് ശ്രീരാമനെന്നും അദ്ദേഹം പറയുന്നു. ബാബരി മസ്ജിദ് തർക്കഭൂമി കേസിൽ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചതിന് ശേഷം ഇന്ത്യടുഡെക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശ്രീരാമൻ ഹിന്ദുക്കളുടേത് മാത്രമല്ല. മുസ് ലിംകളും ശ്രീരാമനെ ആദരിക്കുന്നുണ്ട്. രാമക്ഷേത്രം നിർമിക്കാൻ മുസ് ലിംകളും പുതിയ പള്ളി നിർമിക്കാൻ ഹിന്ദുക്കളും പരസ്പരം സഹായിക്കണമെന്നും രാംദേവ് ആവശ്യപ്പെടുന്നു.

സുപ്രീംകോടതി വിധി ദേശീയ ഐക്യത്തിന് ഉതകുന്നതാണ്. രാമക്ഷേത്രം ഏറ്റവും മനോഹരമായ ഒന്നാണ്. ഹിന്ദുക്കളുടെ സ്വപ്നമാണ്. അത് നമ്മുടെ സാംസ്കാരിക പൈതൃകത്തെ പ്രതിഫലിപ്പിക്കും. ക്രൈസ്തവർക്ക് വത്തിക്കാനും മുസ് ലിംകൾക്ക് മക്കയും സിഖുകാർക്ക് സുവർണ ക്ഷേത്രം പോലെയാണ് ഹിന്ദുക്കൾക്ക് അയോധ്യയെന്നും രാംദേവ് പറയുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 99% Muslims in India are converted, says Ramdev -India News
Next Story