Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightതമിഴ്നാട്ടിലെ...

തമിഴ്നാട്ടിലെ ഉൾക്കടലിൽ നിന്ന് 99 കിലോ ഹാഷിഷ് പിടികൂടി; നാലുപേർ പിടിയിൽ

text_fields
bookmark_border
99 kg of hashish worth ₹108 crore seized near Mandapam during bid to smuggle to Sri Lanka
cancel

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് തീ​ര​ത്തെ ബോ​ട്ടി​ൽ നി​ന്നും 108 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി. ഇന്നലെ രാവിലെയാണ് സംഭവം. രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ലെ മ​ണ്ഡ​പം തീ​ര​ത്തി​ന​ടു​ത്ത് നി​ന്നും 99 കി​ലോ ഹാ​ഷി​ഷ് ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റ​വ​ന്യൂ ഇ​ന്‍റ​ലി​ജ​ൻ​സും ഇ​ന്ത്യ​ൻ കോ​സ്റ്റ് ഗാ​ർ​ഡും ചേ​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബോ​ട്ടി​ൽ ഡി​.ആർ.​ഐ, ചെ​ന്നൈ സോ​ണ​ൽ യൂ​ണി​റ്റ്, ഐ​.സി.ജി മ​ണ്ഡ​പം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത സം​ഘ​മാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. മ​ണ്ഡ​പം ക​ട​ൽ​ത്തീ​ര​ത്തി​ന് സ​മീ​പ​മു​ള്ള തീ​ര​ദേ​ശ റൂ​ട്ട് വ​ഴി ഇ​ന്ത്യ​യി​ൽ നി​ന്ന് ശ്രീ​ല​ങ്ക​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ർ​ന്ന് മാ​ർ​ച്ച് നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ രാ​ത്രി​യി​ൽ കോ​സ്റ്റ് ഗാ​ർ​ഡി​ന്‍റെ ക​പ്പ​ൽ വ​ഴി ഉ​ദ്യോ​ഗ​സ്ഥ​ർ മാ​ന്നാ​ർ ഉ​ൾ​ക്ക​ട​ലി​ൽ നി​രീ​ക്ഷ​ണം ന​ട​ത്തി​യി​രു​ന്നു.

ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന നാ​ലു​പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ചോ​ദ്യം ചെ​യ്യ​ലി​ൽ, ബോ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗു​ക​ളി​ൽ മ​യ​ക്കു​മ​രു​ന്നാ​ണെ​ന്നും ശ്രീ​ല​ങ്ക​യി​ലു​ള്ള​വ​ർ​ക്ക് കൈ​മാ​റാ​നാ​ണിതെന്നും ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sri Lankahashish oil
News Summary - 99 kg of hashish worth ₹108 crore seized near Mandapam during bid to smuggle to Sri Lanka
Next Story