Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അതിശൈത്യത്തിൽ ദുരിതത്തിലായി ഹൃദ്രോഗികൾ; കാൺപൂരിൽ അഞ്ച് ദിവസത്തിനിടെ മരിച്ചത് 98 പേർ

text_fields
bookmark_border
98 people died of heart attack in a week in Kanpur
cancel

കാൺപൂർ: അഞ്ച് ദിവസത്തിനിടെ കാൻപൂരിൽ അതിശൈത്യം കാരണം മരിച്ചത് 98 രോഗികൾ. 44 പേർ ആശുപത്രിയിലും 54 പേർ ആശുപത്രിയിൽ എത്തുന്നതിനു മുമ്പുമാണ് മരിച്ചതെന്ന് എൽ.പി.എസ് ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് കാർഡിയോളജി പുറത്തുവിട്ട കണക്കിൽ പറയുന്നു.

അതിശൈത്യത്തെ തുടർന്ന് ഹൃദയാഘാതവും മസ്തിഷ്ക ആഘാതവും കാരണമാണ് ഇവരെല്ലാം മരിച്ചത്. കണക്കുകൾ പ്രകാരം ഒരാഴ്ചക്കിടെ 723 ഹൃദ്രോഗികൾ ആശുപത്രിയിലെ എമർജൻസി, ഔട്ട്‌പേഷ്യന്റ് വിഭാഗത്തിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിൽ 14 രോഗികളാണ് ജില്ലയിലെ എസ്.പി.എസ് ഹാർട്ട് ഇൻസ്റ്റിസ്റ്റ്യൂട്ടിൽ മരിച്ചത്. 604 പേരാണ് നിലവിൽ ഹൃദ്രോഗ ഇൻസ്റ്റിറ്റ്യൂട്ടിൽ ചികിത്സയിലുള്ളത്.

തണുപ്പുകൂടിയ കലാവസ്ഥ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നുവെന്നും ഹൃദയാഘാതത്തിന് കാരണമാകുന്നുവെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തണുത്ത കാലാവസ്ഥയിൽ പ്രായമായവർക്ക് മാത്രമല്ല, കൗമാരക്കാർക്കും ഹൃദയാഘാതം സംഭവിക്കുന്നുണ്ടെന്നും പ്രായവ്യത്യാസമില്ലാതെ എല്ലാവരും സൂക്ഷിക്കണമെന്നും ലഖ്‌നോവിലെ കിങ് ജോർജ് മെഡിക്കൽ യൂനിവേഴ്‌സിറ്റിയിലെ അധ്യാപകൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 98 people died of heart attack in a week in Kanpur
Next Story