Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right9500 ഐ.ടി സെൽ...

9500 ഐ.ടി സെൽ ചുമതലക്കാർ, 72,000 വാട്​സ്​ആപ്​​ ഗ്രൂപ്പുകൾ: ബിഹാർ തെര​ഞ്ഞെടുപ്പിന്​ ബി​.ജെ.പി ഒരുങ്ങുന്നതിങ്ങനെ

text_fields
bookmark_border
9500 ഐ.ടി സെൽ ചുമതലക്കാർ, 72,000 വാട്​സ്​ആപ്​​ ഗ്രൂപ്പുകൾ: ബിഹാർ തെര​ഞ്ഞെടുപ്പിന്​ ബി​.ജെ.പി ഒരുങ്ങുന്നതിങ്ങനെ
cancel

ന്യൂഡൽഹി: വിവിധ സംസ്ഥാനങ്ങളിലായുള്ള 60 വിർച്വൽ റാലികൾക്ക്​ ശേഷം  ബിഹാർ തെര​െഞ്ഞടുപ്പ്​ ലക്ഷ്യമാക്കിയുള്ള ഡിജിറ്റൽ കാമ്പയിനുകൾക്ക്​ ബി.ജെ.പി ഒരുങ്ങി.ബിഹാറിലെ വിവിധ മേഖലകളിലേക്കായി 9,500 ഐ.ടി സെൽ ചുമതലക്കാരെ ബി.ജെ.പി സജ്ജമാക്കിയിട്ടുണ്ട്​്​. ബി.ജെ.പിയുടെ രാഷ്​ട്രീയ സന്ദേശങ്ങളും അജണ്ടകളും പ്രചരിപ്പിക്കുന്നതിൽ ഇവർക്ക്​ നിർണായക ചുമതലയുണ്ടാകും.

ബൂത്തുകൾ​ കേന്ദ്രീകരിച്ച്​ 72,000ത്തോളം വാട്​സപ് ഗ്രൂപ്പുകളും ബി.ജെ.പി ഒരുക്കുന്നുണ്ട്​. കഴിഞ്ഞ രണ്ട്​ മാസത്തിനുള്ളിൽ മാത്രം 50,000ത്തോളം വാട്​സ്​ആപ്പ്​ ​ഗ്രൂപ്പുകൾക്കാണ്​ ബി.ജെ.പി തുടക്കമിട്ടത്​. ബൂത്ത്​ ലെവൽ പാർട്ടി പ്രവർത്തകരും ഐ.ടി സെൽ ചുമലയുള്ളവർക്കുമാണ്​ വാട്​സ്​ആപ്പ്​ ഗ്രൂപ്പിൻെറ നടത്തിപ്പ്​ ചുമതല. അമിത്​ മാളവ്യയുടെ നേതൃത്വത്തിലുളള ദേശീയ  ഐ.ടി സെല്ലിന്​ കീഴിലായിരിക്കും ഇവ പ്രവർത്തിക്കുക.

5,500 മണ്ഡലങ്ങൾ, 9,500 ശക്തികേന്ദ്ര, 72,000ബൂത്തുകൾ എന്നിവ തിരിച്ചാണ്​ ബി.ജെ.പി കാമ്പയിൻ ക്രോഡീകരിക്കുന്നത്​. ബി.ജെ.പിക്കും ജെ.ഡി.യുവിനും തെരഞ്ഞെടുപ്പ്​ അതിനിർണായകമായതിനാൽ ഡിജിറ്റൽ രംഗത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താനാണ്​ പാർട്ടി തീരുമാനം. വാട്​സ്​ആപ്പ്​ ഗ്രൂപ്പുകളിലൂടെ രണ്ട്​കോടി വോട്ടർമാരിലേക്ക്​ എത്തിച്ചേരാമെന്നാണ്​​ ബി.ജെ.പി കണക്കുകൂട്ടലുകൾ​. ​

േ​മാദി, അമിത്​ഷാ എന്നിരുടെ പ്രസംഗങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള ത്രിഡി വാനുകൾവഴി ജനങ്ങളിലേക്ക്​ ചെലവുകുറഞ്ഞ രീതിയിൽ എത്തിച്ചേരാമെന്നും കരുതുന്നു​. ഇൗ വർഷത്തിൻെറ അവസാനം തെരഞ്ഞെടുപ്പ്​ നടക്കുമെന്നാണ്​ സൂചന. കോവിഡ്​ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ ഡിജിറ്റൽ പ്രപരണങ്ങൾക്ക്​ വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്നാണ്​ പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bihar ElectionNitish Kumar
News Summary - 9,500 IT cell heads, 72,000 WhatsApp groups — how BJP is preparing for Bihar poll battle - malayalam news
Next Story